'ലളിതകല അക്കാദമി ഭരണസമിതി പിരിച്ചു വിടണം'

തൃശൂർ: കേരള ലളിതകല അക്കാദമി ഭരണസമിതി പിരിച്ചു വിടുന്നതാണ് അഭികാമ്യമെന്ന് ചലച്ചിത്ര നിരൂപകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ. അരവിന്ദൻ വല്ലച്ചിറ പറഞ്ഞു. ചിത്രകാരൻ അശാന്ത​െൻറ മൃതദേഹത്തോടുള്ള അനാദരവിൽ അക്കാദമി പുലർത്തിയ നിസ്സംഗതയിലും ഭരണസമിതിയിലെ ചേരിപ്പോരിലും രാഷ്ട്രീയവത്കരണത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ജില്ല കമ്മിറ്റി അക്കാദമിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയും തത്സമയ ചിത്രരചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ല ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിജയ് ഹരി, രാമചന്ദ്രൻ പള്ളിയിൽ, ലിേൻറാ വരടിയം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.