ബസുടമകൾക്കെതിരെ നടപടിയെടുക്കണം -എ.ഐ.വൈ.എഫ് തൃശൂർ: പൊതുസമൂഹത്തെ വെല്ലുവിളിച്ച് സമരം നടത്തുന്ന ബസുടമകൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. പണിമുടക്ക് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കണം. വിദ്യാർഥികളുടെ യാത്രാ അവകാശം കവർന്നെടുക്കാനും കൊള്ളലാഭം ലക്ഷ്യമിട്ട് അധിക വർധന ആവശ്യപ്പെടുകയും ചെയ്യുന്ന ബസുടമകളുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇരുവരും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.