കായിക ക്ഷമത മിഷൻ ഇൗ വർഷം ^മന്ത്രി എ.സി. മൊയ്​തീൻ

കായിക ക്ഷമത മിഷൻ ഇൗ വർഷം -മന്ത്രി എ.സി. മൊയ്തീൻ തൃശൂർ: കായിക ക്ഷമത മിഷൻ ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. സ്പോർട്സ് ആയുർവേദ റിസർച് സെൽ തൃശൂർ യൂനിറ്റ് ജില്ലയിലെ കായികാധ്യാപകർക്കായി സംഘടിപ്പിച്ച 'ആയുർ സ്പോർട്സ്' ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സ്പോർട്സ്-ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് മിഷൻ പ്രവർത്തിക്കുക. വകുപ്പുകളുടെ ഏകോപനത്തോടെ യോഗയും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തി​െൻറ കായിക നയം രൂപപ്പെടുത്താൻ സ്പോർട്സ് താരങ്ങളെ പെങ്കടുപ്പിച്ച് യോഗം ചേർന്നിരുന്നു. കായികാധ്യാപകരെയും സ്പോർട്സ് ലേഖകരേയും വിളിച്ചുചേർത്ത് ചർച്ച ചെയ്ത് കായിക നയം രൂപപ്പെടുത്തും. നീന്തൽ കോംപ്ലക്സ് സംരക്ഷിച്ച് നീന്തലിന് പ്രചാരം നൽകാൻ കമ്പനി രൂപവത്കരിക്കും. സ്പോർട്സ് താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചേർത്താണ് കമ്പനിക്ക് രൂപം നൽകുക. ദേശീയ ഗെയിംസിൽ വെള്ളി കരസ്ഥമാക്കിയവർക്കും പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നത് പരിഗണിക്കാൻ 20ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ഇൻഷ്വറൻസുമായി ബന്ധിപ്പിച്ച് സ്പോർട്സ് കൗൺസിൽ ഫണ്ടും ചേർത്ത് കായിക താരങ്ങൾക്ക് പെൻഷൻ നൽകും. കായിക താരങ്ങൾക്ക് പി.എസ്.സി വഴി ഒരു ശതമാനം തൊഴിൽ നൽകും. സ്പോർട്സ് ഹോസ്റ്റലുകൾ നവീകരിക്കും. ഓപറേഷൻ ഒളിമ്പ്യയുടെ ഭാഗമായി 2024ൽ ഒളിമ്പിക്സ് മെഡൽ നേടാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 1,000 കോടി രൂപ സ്പോർട്സിന് വക കൊളളിച്ചിട്ടുണ്ട്. ഇതിൽ 256 കോടി രൂപക്ക് അംഗീകാരമായി. തൃശൂരുകാരുടെ സ്പോർട്സ് സ്വപ്നം യാഥാർഥ്യമാക്കാൻ ലാലൂരിൽ 60 കോടി രൂപയുടെ സ്പോർട്സ് കോപ്ലക്സ് യാഥാർഥ്യമാക്കും. ഇൗ നടപടികളിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത് ഭാവി കേരളത്തി​െൻറ ആരോഗ്യ സംരക്ഷണമാണ്. അതിനെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല. സ്പോർട്സി​െൻറ ശത്രുക്കൾ സ്പോർട്സ് മേഖലയിലുള്ളവർ തന്നെയാണ്. സ്വന്തം ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും ഇനി നടക്കില്ല. ചെറുപ്രായത്തിൽ ആരോഗ്യത്തിലും കായിക ക്ഷമതയിലും ശ്രദ്ധയുണ്ടായാൽ സ്പോർട്സിൽ മുന്നേറ്റുമുണ്ടാക്കാനാവും. പൊതു കളിസ്ഥലങ്ങളും മറ്റും നഷ്ടമായെങ്കിലും കായികാധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികളെ ഈ രംഗത്തേക്ക് വളർത്താനാവും. പഠിപ്പിൽ മാത്രമല്ല, കുട്ടികളുടെ കായിക ക്ഷമതയിലും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ, സബ് കലക്ടർ ഡോ. രേണുരാജ് എന്നിവർ മുഖ്യാതിഥിയും മുൻ ഇന്ത്യൻ ഫുട്ബാൾ ഇൻറർനാഷനലും കോച്ചുമായ വിക്ടർ മഞ്ഞില വിശിഷ്ടാതിഥിയുമായിരുന്നു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ, സായ് സീനിയർ ഹോക്കി കോച്ച് പി.ആർ. രവീന്ദ്രകുമാർ, റിസർച് സെൽ സെക്രട്ടറി കെ. ഡെന്നി ജേക്കബ്, ഡോ. എൻ.വി. ശ്രീവത്സ്, ഡോ. എം.ജി. ശ്യാമള, ഡോ. ഷീബ മൊയ്തീൻ, ആയുർവേദ ഡി.എം.ഒ ഡോ. ബി. ഷീല കാറളം, ഡോ. കെ. സുജിത് നന്ദിയും പറഞ്ഞു. വിക്ടർ മഞ്ഞിലയേയും ജില്ലയിലെ മികവ് തെളിയിച്ച കായിക താരങ്ങളേയും പരിശീലകരേയും മന്ത്രി ഫലകം നൽകി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.