തൃശൂര്‍: എം.ഇ.എസ് അസ്മാബി കോളജ് പ്രിന്‍സിപ്പലിനെ ഔദ്യോഗിക വസതിയില്‍ കയറി ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സമിതി തിങ്കളാഴ്ച ഉപവാസ സമരം നടത്തും. രാവിലെ 9.30ന് കോളജിന് മുന്‍വശത്തായി ഫാ. ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്യുെമന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ സി.ആര്‍. നീലകണ്ഠൻ സംസാരിക്കും. വിവിധ സംഘടനകളുടെ പ്രതിനിധികൾ പെങ്കടുക്കും. കോളജ് യൂനിയന്‍ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘട്ടനമുണ്ടായപ്പോൾ അധികൃതര്‍ പൊലീസ് സഹായം തേടിയതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൊലീസിനെ കാമ്പസില്‍ കയറ്റിയതിന് പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കോളജിൽ ആക്രമണം നടത്തി. 16 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരടക്കം വിദ്യാര്‍ഥികളില്‍ ചിലരെ പുറത്താക്കി. ചിലരെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി സമരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ നവംബർ രണ്ടിന് പ്രിന്‍സിപ്പലിനെ ആക്രമിച്ചു പരിക്കേല്‍പിച്ചു. ആക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊതു സംഘടനകളെ ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപവത്കരിച്ചത്. കെ.എം. അബ്ദുസ്സലാം, സി.എം. മൊയ്തു, എം.കെ. നജീബ്, ഡോ. കെ.പി. സുമേധൻ, വിശ്വനാഥന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.