തൊഴിലുറപ്പ്​ പദ്ധതി: ജില്ലയിൽ മുന്നിൽ നാട്ടിക പഞ്ചായത്ത്​

തൃപ്രയാർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിനുള്ള ജില്ലയിലെ ഒന്നാമത്തെ ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നാട്ടികക്ക്. ഫെബ്രുവരി 19ന് പെരിന്തൽമണ്ണയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് ഏറ്റുവാങ്ങും. കഴിഞ്ഞവർഷം ജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. പഞ്ചായത്തിൽ 137 പേർക്കാണ് 100 ദിവസം തൊഴിൽ നൽകിയത്. ജൈവ പച്ചക്കറി കൃഷിയിലാണ് കൂടുതൽ ഊന്നൽ നൽകിയത്. കരനെൽ കൃഷി, ശുചീകരണം എന്നിവയിലും ശ്രദ്ധ നൽകി. കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായതിലും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാനായതിലും സംതൃപ്തിയുണ്ടെന്നും പദ്ധതി നിർവഹണത്തിൽ മുഖ്യ പങ്കുവഹിച്ച ജീവനക്കാരെയും തൊഴിലാളികളെയും അഭിനന്ദിക്കുന്നതായും പഞ്ചായത്ത് പ്രസിഡൻറ് പി. വിനു പറഞ്ഞു. സ്കൂൾ നവതി ആഘോഷം തൃപ്രയാർ: തളിക്കുളം എസ്.എൻ.വി.യു.പി സ്കൂൾ നവതി ആഘോഷം ഫെബ്രുവരി 20ന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിക്കും. സ്മരണിക പ്രകാശനം, യാത്രയയപ്പ്, നവതി സ്മാരക പ്രഖ്യാപനം, ജൈവ വൈവിധ്യോദ്യാന സമർപ്പണം, സമ്മാനദാനം എന്നിവ നടക്കും. ഇ.എ. സുഗതകുമാർ, പി.വി. ഷീജ, ഗിരീഷ് പണിക്കർ, പി.എസ്‌.പി. നസീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.