ചികിത്സ സഹായം നൽകി

വാടാനപ്പള്ളി:- വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്ന ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന ബാല​െൻറ ചികിത്സക്കായി ഏങ്ങണ്ടിയൂർ ഫാ. പോൾ ചിറ്റിലപ്പിള്ളി െമമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച പണം വൈസ് പ്രിൻസിപ്പൽ രജനി മനോജ് എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളിക്ക് കൈമാറി. പഞ്ചായത്തംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, ഒ.കെ. പ്രൈസൺ, സ്കൂൾ മാനേജർ ജോസ് എലവത്തിങ്കൽ, സ്കൂൾ ഹെഡ് ബോയ് വഫീക്ക് ഇബ്രാഹീം, ഹെഡ്ഗേൾ പി. നവ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.