ഡി.എച്ച്​.ആർ.എം ജില്ല സമ്മേളനം നാളെ

തൃശൂർ: ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മ​െൻറ് ജില്ല സമ്മേളനം ഞായറാഴ്ച തൃശൂർ ടൗൺഹാളിൽ നടത്തുമെന്ന് സംസ്ഥാന ചെയർപേഴ്സൻ െസലീന പ്രക്കാനം അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ഗിരീശൻ കീഴാപാലൂർ അധ്യക്ഷത വഹിക്കും. 'വിദ്യാഭ്യാസവും പട്ടിക വിഭാഗവും'എന്ന വിഷയം സെലീന പ്രക്കാനം അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെയും മറ്റ് സംഘടനകളുടെയും പ്രതിനിധികൾ പെങ്കടുക്കും. വൈകീട്ട് ഏഴിന് നാടൻ കലാമേളയുമുണ്ട്. ജില്ലതല സമ്മേളനങ്ങളുടെ സമാപനം ഏപ്രിൽ 30ന് തിരുവനന്തപുരം ശംഖുമുഖത്ത് നടക്കും. അരുന്ധതി റോയ്, കാഞ്ച െഎലയ്യ, പി.സി. ജോർജ് എം.എൽ.എ തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ൈവസ് ചെയർമാൻ അജയൻ പുളിമാത്ത്, ഗിരീശൻ കീഴ്പാലൂർ, പ്രോഗ്രാം കൺവീനർ ധനേഷ് എടക്കഴിയൂർ, ജില്ല ഒാർഗനൈസർ വിഷ്ണു പേരയം എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.