തൃശൂർ: അമല മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മുതിർന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്ലിനിക്ക് തുടങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ക്ലിനിക്ക്. മുതിർന്നവർക്കൊപ്പം യുവതീ യുവാക്കൾക്കും വാക്സിൻ നൽകും. വിദേശത്ത് സഞ്ചാരത്തിനും ജോലിക്കും പോകുന്നവർ, ഹജ്ജ് യാത്രികർ, ഗർഭിണികൾ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ, പേപ്പട്ടി വിഷബാധയേറ്റവർ എന്നിവർക്ക് വാക്സിൻ ലഭിക്കും. ഏകജാലക സംവിധാനത്തിലാണ് പ്രവർത്തനം. രജിസ്ട്രേഷൻ മുതൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് വരെ ഒറ്റ കേന്ദ്രത്തിലാണ്. ആശുപത്രിയുടെ അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നു വരെയാണ് പ്രവർത്തനം. പുറമെ ലഭ്യമാകുന്നതിനെക്കാൾ നിരക്കിൽ കുറവും വാക്സിെൻറ ഗുണനിലവാരത്തിൽ ഉറപ്പും ഇവിടെ ലഭിക്കുമെന്ന് ജോ.ഡയറക്ടർ ഫാ. ജൂലിയസ് അറക്കലും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സി.ആർ. സാജുവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. എം. ജനൈസ്, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവരും പെങ്കടുത്തു. സംഘടന രൂപവത്കരിച്ചു തൃശൂർ: വിദ്യാർഥികളുെട അവകാശ സംരക്ഷണത്തിനായി രക്ഷിതാക്കളുടെ പുതിയ സംഘടന രൂപവത്കരിച്ചു. നാഷനൽ പാരൻറ്സ് അസോസിയേഷൻ ഫോർ ചിൽഡ്രൻസ് റൈറ്റ്സ് എന്ന സംഘടനയുടെ ആസ്ഥാനം തൃശൂരാണ്. ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ചെയർമാൻ ബാലറാം സ്വാമി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനറൽ സെക്രട്ടറി അഭി തൈപ്പാട്ടിൽ, വൈസ് ചെയർമാൻ ലിസൻ അക്കര, സംസ്ഥാന കൺവീനർ ലിെൻറ, ജില്ല കൺവീനർ എൽജോ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.