ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞെന്ന്​ പരാതി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് സ​െൻററില്‍ കാറില്‍ വന്ന കുടുംബത്തെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞതായി ഇരിങ്ങാലക്കുട പൊലീസില്‍ പരാതി. നടവരമ്പ് സ്വദേശി തറമ്മേല്‍ ശിവശങ്കരനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് സംഭവം. കൈക്ക് പരിക്കേറ്റ പേരക്കുട്ടിയുമായി ആശുപത്രിയില്‍ പോയി മടങ്ങവേ കോണത്തുകുന്ന് സ​െൻററില്‍ കാർ നിർത്തി അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് മരുന്ന് വാങ്ങാന്‍ പോയിരുന്നു. തിരിച്ച് വരുന്നതിനിടെ ഇദ്ദേഹത്തേയും കുടുംബത്തേയും നടുറോഡിൽ വെച്ച് അസഭ്യം പറഞ്ഞതായാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.