സാംസ്കാരിക കൂട്ടായ്മ ഇന്ന്​

കരൂപ്പടന്ന: 'മാണിക്യമലരായ പൂവി'എന്ന ഗാനത്തിനെതിരെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഗാനത്തിനും ഗാനരചയിതാവ് കരൂപ്പടന്ന സ്വദേശി പി.എം.എ. ജബ്ബാറിനും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കരൂപ്പടന്നയിൽ ശനിയാഴ്ച വൈകീട്ട് 3.30ന് സാംസ്കാരിക കൂട്ടായ്മ നടത്തും. കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന സ്കൂൾ ജങ്ഷനിലാണ് സംഗമം. സംവിധായകൻ പ്രിയനന്ദനൻ, ഗായകൻ റഫീഖ് തലശ്ശേരി എന്നിർ സംസാരിക്കും. സ്കൂൾ വാർഷികാഘോഷം വെള്ളാങ്ങല്ലൂർ: ജി.യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു. അധ്യാപക രക്ഷാകർതൃ ദിനവും പൂർവ വിദ്യാർഥി ദിനാഘോഷവും നടന്നു. എസ്.എം.സി ചെയർമാൻ എം.എ. അൻവർ അധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം കലാഭവൻ സുരേഷ് നിർവഹിച്ചു. സ്കൂളി​െൻറ അക്കാദമിക മാസ്റ്റർ പ്ലാൻ ഹെഡ്മിസ്ട്രസ് എം.എസ്. റാണി, മാതൃസംഗമം പ്രസിഡൻറ് ഷൈലാബി സത്താർ, പി.ടി.എ വൈസ് പ്രസിഡൻറ് കെ.വി. ജോമോൻ എന്നിവർ ചേർന്ന് ബി.പി.ഒ ഇ.എസ്. പ്രസീതക്ക് സമർപ്പിച്ചു. സമ്മാന വിതരണം മിനി രാജൻ, ടി. പ്രഭാവതി, അധ്യാപകരായ പുഷ്പാവതി, ഫാത്തിമ, ലക്ഷ്മി, ഗീതാഭായി, കുഞ്ഞിപ്പാത്തു, എൻ.എം. ഷിഹാബ്, ടി.കെ. കബീർ എന്നിവർ നിർവഹിച്ചു. സ്കൂൾ ലീഡർ അദീല, എൻ.കെ. രാജാമണി, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.