സ്ഥാപക നേതാവിന് ഇത്തവണ ചെറിയ റോൾ

തൃശൂർ: സി.പി.എമ്മി​െൻറ സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന് ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ െചറിയ റോൾ മാത്രം. നാടിനെ ചുവപ്പിക്കുന്ന പ്രചാരണങ്ങളിലും സമ്മേളനത്തി​െൻറ ഭാഗമായി സ്ഥാപിച്ച ബോർഡുകളിലും പോസ്റ്ററുകളിലും വി.എസ് ഇല്ല. 2015ലെ ആലപ്പുഴ സമ്മേളനത്തിൽനിന്ന് അതൃപ്തിയോടെ ഇറങ്ങിപ്പോയ വി.എസിന് തൃശൂരിൽ സമ്മേളനം എത്തുേമ്പാഴാണ് ഇൗ അവസ്ഥ. പ്രചാരണ ബോർഡുകളിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളുടെയും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരുടെയും പേരുകൾ ചേർത്തപ്പോൾ വി.എസിനെ കാണാേനയില്ല. മുഖ്യമന്ത്രി അടക്കമുള്ളവരുടെ മുഖമുൾപ്പെെട 12 തരം പോസ്റ്ററുകളാണ് തയാറാക്കിയിരിക്കുന്നത്. വി.എസിന് നൽകിയിരിക്കുന്നത് കൊടിമര ജാഥ ഉദ്ഘാടനവും പതാക ഉയർത്തലുമാണ്. ആനത്തലവട്ടം ആനന്ദൻ ക്യാപ്റ്റനായ ജാഥ 19ന് വയലാറിൽനിന്നാണ് തുടങ്ങുക. 22ന് റീജനൽ തിയറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് മുതിർന്ന നേതാവാണ് പതാക ഉയർത്തുക. സി.പി.എമ്മിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ സമ്മേളന പ്രതിനിധിയായ വി.എസാണ് മുതിർന്ന നേതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.