തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണം വേഗത്തിലാക്കാൻ വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ. വനം മന്ത്രി കെ. രാജുവിെൻറ സാന്നിധ്യത്തിൽ തൃശൂർ രാമനിലയത്തിലായിരുന്നു യോഗം. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കാൻ വനം മന്ത്രി നിർദേശം നൽകി. 330 ഏക്കറിൽ മൂന്നിൽ ഒന്ന് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മണലിപ്പുഴയിൽനിന്ന് ചെക്ക് ഡാം കെട്ടി വെള്ളം ലഭ്യമാക്കുന്നതിനായുള്ള നടപടികൾക്കൊപ്പം സ്വഭാവിക ജലേസ്രാതസ്സുകളുടെ സാധ്യതകൂടി പരിശോധിക്കാൻ യോഗം തീരുമാനിച്ചു. മണലിപ്പുഴയിൽ ചെക്ക് ഡാം നിർമിക്കുന്നതിനായി ജലസേചന മന്ത്രി മാത്യു ടി. തോമസുമായി കൂടിക്കാഴ്ച നടത്തും. സുവോളജിക്കൽ പാർക്കിെൻറ മാസ്റ്റർപ്ലാൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച് പ്രത്യേകശ്രദ്ധ ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. േകന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ആദ്യഘട്ട പ്രവൃത്തി ഏറ്റെടുത്തത്. പക്ഷി, കരിങ്കുരങ്ങ്-, സിംഹവാലന്‍, കാട്ടുപോത്ത്- എന്നിവക്കായുള്ള നാല് കൂടുകള്‍ക്കായി 30.689 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡര്‍ ക്ഷണിച്ചു. അതുപ്രകാരം കുറഞ്ഞ തുകയായ 23 കോടി രൂപക്ക് ടെൻഡര്‍ ആയി. 300 ദിവസത്തിനകം ഇത് സജ്ജമാക്കാനാണ് നീക്കം. ഇവയുടെ നിർമാണപ്രവർത്തനങ്ങൾക്കാണ് വ്യാഴാഴ്ച തുടക്കം കുറിച്ചത്. ഇതിനായി 10.29 കോടി കേന്ദ്ര പൊതുമരാമത്ത് അധികൃതർക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. ബാക്കി 13 കൂടുകൾ കൂടി നിർമിച്ച് ആദ്യഘട്ടം പൂർത്തീകരിച്ച് നിലവിലെ മൃഗശാല പൂർണമായും പുത്തൂരിലേക്ക് മാറ്റുന്നതിന് മുഖ്യ പരിഗണന നൽകണമെന്ന് മന്ത്രി നിർദേശിച്ചു. 330 ഏക്കറില്‍ 110 ഏക്കര്‍ സ്ഥലത്താണ് ഒന്നാംഘട്ട നിർമാണം. രണ്ട് ഘട്ടത്തിലുമായി 360 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 161.81 കോടി കിഫ്ബിയിലൂടെ ലഭ്യമാക്കാമെന്നാണ് ധാരണ. ജലവിതരണം, മാലിന്യ സംസ്കരണം എന്നിവ അടക്കമുള്ള രണ്ടാം ഘട്ട നിർമാണത്തിെൻറ വിശദ റിപ്പോർട്ടും എസ്റ്റിമേറ്റും അടിയന്തരമായി സമർപ്പിക്കാൻ സെൻട്രൽ പി.ഡബ്ല്യൂ.ഡിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കെ. രാജന്‍ എം.എൽ.എ, പുത്തൂര്‍ മൃഗശാല സ്‌പെഷല്‍ ഓഫിസര്‍ കെ.ജെ. വർഗീസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ധനകാര്യം) എ.കെ. ധരണി, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍, സ്‌പെഷല്‍ ഓഫിസര്‍ കെ.എസ്. ദീപ, തൃശൂര്‍ ഡി.എഫ്.ഒ പാട്ടീല്‍ സുയോഗ്, മ്യൂസിയം സൂപ്രണ്ട് വി. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.