തടവുകാരുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കരുത്​ ^മനുഷ്യാവകാശ കമീഷൻ

തടവുകാരുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കരുത് -മനുഷ്യാവകാശ കമീഷൻ തൃശൂർ: തടവുകാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പത്താംതരം തുല്യത ക്ലാസിൽ പോകുന്ന ജയിൽ അന്തേവാസികൾക്ക് കൃത്യസമയത്ത് എസ്കോർട്ട് ലഭ്യമാക്കാൻ നടപടി വേണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു. തൃശൂർ സിറ്റി പൊലീസ് കമീഷണർക്കും എ.ആർ ക്യാമ്പ് െഡപ്യൂട്ടി കമാൻഡൻറിനുമാണ് നിർദേശം നൽകിയത്. തുല്യത ക്ലാസിന് പോകുന്നവർക്ക് എസ്കോർട്ട് നൽകുന്നില്ലെന്ന തടവുകാര​െൻറ പരാതിയിലാണ് കമീഷ​െൻറ ഇടപെടൽ. പൊലീസ് സമയക്രമം പാലിക്കാറില്ലെന്നും തടവുകാരോട് മോശമായി പെരുമാറുന്നുവെന്നുമാണ് പരാതി. കമീഷൻ സെൻട്രൽ ജയിൽ സൂപ്രണ്ടി​െൻറ റിപ്പോർട്ട് തേടിയിരുന്നു. അന്തേവാസികളുടെ പഠനാവശ്യങ്ങൾക്കുള്ള അകമ്പടിക്കായി തൃശൂർ എ.ആർ ക്യാമ്പിന് എസ്കോർട്ടിനുള്ള അപേക്ഷ നൽകാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എസ്കോർട്ട് പൊലീസ് സമയക്രമം പാലിക്കാറില്ല. ചിലപ്പോൾ എസ്കോർട്ട് അയക്കാറുമില്ല. ഇക്കാരണത്താൽ അന്തേവാസികൾക്ക് ക്ലാസുകൾ നഷ്ടപ്പെടാറുണ്ട്. ഭാവിയിൽ എസ്കോർട്ട് കൃത്യമായി ലഭിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.