തൃശൂർ: പുതീയ റേഷൻ കാർഡിനുള്ള അപേക്ഷ 15 മുതൽ സ്വീകരിക്കും. റേഷന്‍ കാര്‍ഡിന് ഫോട്ടോ എടുത്തിട്ടും കാര്‍ഡ് ലഭിക്കാത്തവര്‍, കാര്‍ഡ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍, താല്‍ക്കാലിക കാര്‍ഡ് (ചട്ട കാര്‍ഡ്) കൈവശമുള്ളവര്‍, ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെടാത്തവര്‍, മറ്റ് സംസ്ഥാനത്ത് നിന്നും റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ എന്നിവര്‍ക്ക് പുതീയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷ അതത് താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കും. പഴയ റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ അത് ഹാജരാക്കണം. അപേക്ഷ www.civilsupplieskerala.gov.in എന്ന വെബ് സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒന്നും മറക്കണ്ട പൂരിപ്പിച്ച അപേക്ഷയോടൊപ്പം കാര്‍ഡുടമയുടെ സമീപകാലത്തെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഒരു ഫോട്ടോ അപേക്ഷയില്‍ ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം), കാര്‍ഡിൽ ഉള്‍പ്പെടുത്തണ്ടേ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിെൻറ പകര്‍പ്പ്, രണ്ട് മുതല്‍ 12 വയസ്സ് വരെയുള്ളവരുടെ ജനനസര്ട്ടിഫിക്കറ്റിെൻറ പകര്‍പ്പ്, ആറ് മാസത്തിനുള്ളില്‍ ലഭിച്ച സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. കുടുംബ വീട്ടിൽ പേരുകൾ ഉണ്ടായിരിക്കുകയും വേറെ വീടുവെച്ച് മാറിത്താമസിക്കുന്നവരുമായ ആളുകൾക്ക് ഇേപ്പാൾ കാർഡിന് അപേക്ഷിക്കാനാവില്ല. രസീത് നൽകണം അപേക്ഷ സ്വീകരിക്കുന്നതീന് ഓരോ താലൂക്കിലും ഫ്രണ്ട് ഓഫിസ് സൗകര്യം ഏർപ്പെടുത്തും. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തി അപേക്ഷകന് രസീത് നൽകണം. കാർഡ് ലഭ്യമാകുന്ന തീയതി രസീതിൽ രേഖപ്പെടുത്തണം. ഓരോ നൂറ് അപേക്ഷകർക്കും ഓരോ തീയതി നിശ്ചയിച്ച് നൽകാം. ജൂൺ ഒന്ന് മുതലുള്ള പ്രവൃത്തിദിനങ്ങളാണ് കാർഡ് ലഭ്യമാകുന്ന തീയതിയായി നൽകേണ്ടത്. നിശ്ചിത തീയതിയിൽ കാർഡ് നൽകാൻ കഴിയാതെ വന്നാൽ വിവരം മുൻകൂട്ടി അറിയിക്കണം. അപേക്ഷ വാങ്ങുന്ന തീയതി പ്രകാരം നിശ്ചയിക്കുന്ന പഞ്ചായത്തിെൻറ പേരുകളുടെ അറിയിപ്പ് അപേക്ഷകരെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.