ഒല്ലൂരിലെ തർക്കം: കമീഷനെ നിേയാഗിക്കും -അതിരൂപത തൃശൂര്‍: ഒല്ലൂര്‍ ഇടവകയിലെ പ്രതിനിധി യോഗത്തോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കമീഷനെ നിയോഗിക്കുമെന്ന് പി.ആർ.ഒ ഫാ. നൈസൺ ഏലന്താത്ത് അറിയിച്ചു. അതിരൂപത കേന്ദ്രത്തില്‍ ബുധനാഴ്ച നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ഇൗ തീരുമാനം. ഇടവക നടത്തിപ്പിനെപ്പറ്റി ആരോപണം ഉന്നയിച്ചവരുമായി ആർച്ച് ബിഷപ് വിശദ ചര്‍ച്ച നടത്തി പരാതി കേട്ടു. പരാതിക്കാരുമായും ഇടവക ഭരണസമിതിയുമായും കമീഷൻ ആശയ വിനിമയം നടത്തും. അതിെൻറ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോര്‍ട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുമെന്ന് അതിരൂപത കാര്യാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.