ഇന്നസെൻറ്​ എം.പിക്ക്​ നിവേദനം നൽകി

തൃശൂർ: സാമ്പത്തിക സംവരണ വിഷയത്തിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി . ദേവസ്വം നിയമനങ്ങളിൽ 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്ന മന്ത്രിസഭ തീരുമാനം പിൻവലിക്കുക, പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തിയ കേന്ദ്രസർക്കാർ തീരുമാനം കേരളത്തിലും നടപ്പാക്കുക, എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ സംവരണ തത്വം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം. സംസ്ഥാനത്തെ മുഴുവൻ എം.പി - എം.എൽ.എമാർക്കും നിവേദനം നൽകുന്നതി​െൻറ ഭാഗമായാണിത്. ജില്ല പ്രസിഡൻറ് കെ.ജി. മോഹനൻ, ജനറൽ െസക്രട്ടറി കെ.കെ. ഷാജഹാൻ, ജില്ല കമ്മിറ്റി അംഗം ഷഫീർ കാരുമാത്ര എന്നിവർ എം.പിയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിയാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.