ലൈഫ് ഭവന പദ്ധതി ഇഴയുന്നു: ജില്ലയിൽ തെരഞ്ഞെടുത്തത് 5057 വീടുകൾ; പൂർത്തിയായത്​ 103 വീട്​ മാത്രം

തൃശൂർ: സംസ്ഥാന സർക്കാറി​െൻറ സ്വപ്ന പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ ജില്ലയിലെ ഭവന നിർമാണം ഇഴയുന്നു. പാതിവഴിയിൽ നിർമാണം നിലച്ച വീടുകൾ മാർച്ച് 31നു മുമ്പ് പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പാകില്ല. 103 വീടുകളുടെ പൂർത്തീകരണമാണ് ഇതുവരെ നടന്നത്. 346 ഭവനങ്ങളുടെ പ്രവൃത്തികൾ നടന്നുവരികയാണ്. ആദ്യഘട്ടത്തിലേക്ക് ജില്ലയിൽ 5057 വീടുകളാണ് തെരഞ്ഞെടുത്തത്. മേൽക്കൂര നിർമാണം പൂർത്തീകരിക്കാൻ 1428, ഭിത്തി ഉൾെപ്പടെ നിർമിക്കേണ്ടവ 1191, അടിസ്ഥാനം മാത്രം കെട്ടിയത് 1548, അടിസ്ഥാനം ഇല്ലാത്തത് 1010 എന്നിങ്ങനെയാണ് ആദ്യഘട്ട ലൈഫ് പാർപ്പിട പദ്ധതിയിൽ ഇടം നേടിയത്. മേൽക്കൂര പൂർത്തീകരിക്കാനുള്ള 88 വീടുകൾ ഉൾെപ്പടെ 346 വീടുകളുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിലെ 2.03 ശതമാനം വീടുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. സംസ്ഥാനത്തൊട്ടാകെ ലൈഫ് പദ്ധതി ഇഴയുകയാണ്. 66,591 വീടുകളിൽ 2,480 എണ്ണം മാത്രമാണ് പൂർത്തിയായത്. സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച 'ലൈഫ്' തുടക്കം മുതലേ ഇഴയുകയാണ്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അന്തിമ പട്ടിക തയാറാക്കുന്നതും പല തവണ വൈകി. മുൻകൂട്ടി നിശ്ചയിച്ച തീയതി അനുസരിച്ച് പദ്ധതി തുടങ്ങാൻ കഴിഞ്ഞില്ല. ഭവനരഹിതരായ അപേക്ഷകരുടെ എണ്ണം വർധിച്ചതും നടപടികൾ സങ്കീർണമാക്കി. ഭൂമിയില്ലാത്തവരും വീടില്ലാത്തവരും ഉൾെപ്പടെ ആയിരങ്ങൾ പട്ടികയിൽ ഇടം നേടി. പുതിയ ഭവനങ്ങളുടെ പ്രവൃത്തികൾ വൈകുമെന്ന് ഉറപ്പായതോടെയാണ് പാതിവഴിയിൽ നിർമാണം നിലച്ചവ മാത്രം ഉൾക്കൊള്ളിച്ച് ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. ഒരു വീടിന് നാല് ലക്ഷം രൂപ വരെയാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. ജനുവരി 31 വരെ 'ലൈഫ് മിഷനി'ലേക്ക് ജില്ലയിൽനിന്ന് 46,811 ഗുണഭോക്താക്കൾ ഇടം പിടിച്ചിട്ടുണ്ട്. വീടോ സ്ഥലമോ ഇല്ലാത്ത 35,584 പേരും സ്ഥലമുണ്ടായിട്ടും വീടില്ലാത്ത 11,227 ഗുണഭോക്താക്കളും ഉൾെപ്പടെയുള്ളതാണിത്. ഘട്ടം ഘട്ടമായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. അഞ്ച് വർഷത്തിന് ശേഷം വീടില്ലാത്തവരായി ആരും ഉണ്ടാകരുതെന്ന ലക്ഷ്യത്തിലാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതി കൊണ്ടുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.