ബ്രിട്ടീഷ് പാർലമെൻറ്​ അംഗങ്ങൾ കലാമണ്ഡലം സന്ദർശിച്ചു

ചെറുതുരുത്തി: ബ്രിട്ടനിൽനിന്നുള്ള പാർലമ​െൻറ് അംഗങ്ങൾ കലാമണ്ഡലം സന്ദർശിച്ചു. ചെണ്ടമേളത്തി​െൻറ അകമ്പടിയോടെയാണ് എട്ടംഗ സംഘത്തെ കലാമണ്ഡലം അധികൃതർ സ്വീകരിച്ചത്. കളരികളും മറ്റ് പ്രധാന കേന്ദ്രങ്ങളും സന്ദർശിച്ച സംഘം വിവിധ കലാരൂപങ്ങൾ ആവോളം ആസ്വദിച്ചു. കൂത്തമ്പലത്തിൽ സ്വീകരണ സമ്മേളനവും വിവിധ കലാരൂപങ്ങളുടെ അവതരണവും നടന്നു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഡോ. പി.കെ. ബിജു എം.പി, കലക്ടർ ഡോ. കൗശിഗൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, ഭരണ സമിതി അംഗങ്ങളായ ടി.കെ. വാസു, വാസന്തി മേനോൻ, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ, വൈസ് പ്രസിഡൻറ് പത്മകുമാർ, വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ. അനൂപ് കിഷോർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.