സി.പി.എം സമ്മേളനം: നഗരത്തിൽ നാളെ വാദ്യോത്സവം

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ സാംസ്‌കാരിക അനുബന്ധ പരിപാടികളുടെ ഭാഗമായുള്ള വാദ്യോത്സവം വെള്ളിയാഴ്ച നഗരത്തിൽ നടക്കും. വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ സ്വരാജ്‌ റൗണ്ടിലാണ് പരിപാടി. മൂന്നര കിലോമീറ്റർ ചുറ്റളവിൽ ആയിരത്തിലധികം വാദ്യകലാകാരന്മാർ പരിപാടി അവതരിപ്പിക്കും. പി.കെ. നാരായണൻ നമ്പ്യാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, അന്നമനട പരമേശ്വര മാരാര്‍, പെരിങ്ങോട് ചന്ദ്രൻ എന്നിവര്‍ വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. തായമ്പക, പഞ്ചവാദ്യം, മിഴാവ് മേളം, പഞ്ചാരിമേളം, ഉടുക്കുവാദ്യം, നേർച്ചക്കൊട്ട്, ശാസ്താം കൊട്ട്, കരിങ്കാളിക്കൊട്ട്, ശിങ്കാരിമേളം, മൃദംഗം, തബല, പാണ്ടിമേളം, കേളി, ബാൻറ്, ദഫ്മുട്ട്, അറവനമുട്ട്, മുളവാദ്യം, നാസിക് ധോൽ തുടങ്ങി 25ലധികം വാദ്യരൂപങ്ങളാണ് അവതരിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.