പട്ടയമേള കാപട്യം -ഡി.സി.സി തൃശൂർ: സർക്കാർ വ്യാഴാഴ്ച ജില്ലയിൽ നടത്തുന്ന പട്ടയമേളയുടെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടു. 6,182 പട്ടയം വിതരണം ചെയ്യുമെന്നാണ് പറയുന്നത്. 5900ത്തോളം പട്ടയങ്ങൾ പാട്ടാവകാശങ്ങൾ ജന്മാവകാശമാക്കി കൊടുക്കുന്ന ക്രയ സർട്ടിഫിക്കറ്റുകളാണ്. വസ്തു ഉടമയുടെ അവകാശമായ ഇത്തരം സർട്ടിഫിക്കറ്റ് വിതരണം കൊട്ടിഘോഷിച്ച് നടത്തുന്നത് സർക്കാറിെൻറ അൽപ്പത്തരമാണ്. തൃശൂർ, തലപ്പിള്ളി താലൂക്കുകളിലായി 72 വനഭൂമി പട്ടയം മാത്രമാണ് നൽകുന്നത്. ബാക്കി അപേക്ഷകർക്ക് പട്ടയം നൽകാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപനും വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.