തൃശൂർ: പ്രവാസി വൃദ്ധദമ്പതികളിൽ നിന്ന് 24 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൂട്ടുപ്രതിയായ എസ്.ഐ ഉടൻ പിടിയിലാവും. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഇടുക്കി സ്വദേശി സൈമൺ ദേവസിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ 12ന് അയ്യന്തോൾ കലക്ടറേറ്റ് പരിസരത്ത് വെച്ചാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം സ്വദേശിയും പ്രവാസിയുമായ ജോണിയുടെ സ്ഥലത്തിന് ബാങ്ക് വായ്പ നൽകുന്നതിന് ഓൺലൈൻ രജിസ്േട്രഷൻ നടത്താൻ തൃശൂരിലേക്ക് വിളിച്ച് വരുത്തിയായിരുന്നു തട്ടിപ്പ്. കടക്കെണിയിലായ ജോണി നൽകിയ പരസ്യം കണ്ട് കടം വീട്ടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണകളിലായി നാലരലക്ഷത്തോളം രൂപയും സ്റ്റാമ്പ് പേപ്പർ ചെലവിലേക്ക് 20ലക്ഷം രൂപയും വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. സൈമൺ ദേവസി അറിയാതെ ജോണി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ സഹായകമായത്. സംഭവം നടന്ന ദിവസം സൈമൺ ദേവസിയുടെ ഒപ്പം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് എത്തുകയും സൈമൺ ദേവസിയുടെ കൂട്ടാളിയായ സൈനുദ്ദീനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തയാൾ തെക്കൻ കേരളത്തിലെ ഒരു സ്റ്റേഷനിലെ യഥാർഥ എസ്.ഐയാണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.ഐയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ സൈമൺ ദേവസിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.