വളർച്ചയുടെ പാതയിൽ എലൈറ്റ്​ ഡെവലപ്പേഴ്​സ്​

തൃശൂർ: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻസ് ഗ്രൂപ്പി​െൻറ റിയൽ എസ്റ്റേറ്റ് വിഭാഗമായ എലൈറ്റ് ഡെവലപ്പേഴ്സ് കേരളത്തിലെ പ്രവർത്തനം വിപുലമാക്കുന്നു. ഇതി​െൻറ ഭാഗമായി തൃശൂരിലും തിരുവനന്തപുരത്തുമായി നാല് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. തൃശൂരിൽ പാട്ടുരാക്കൽ, അടാട്ട്, ഒളരി എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ പദ്ധതിയും തിരുവനന്തപുരം കഴക്കൂട്ടത്ത് അപ്പാർട്മ​െൻറ് പദ്ധതിയുമാണ് ആരംഭിക്കുന്നത്. ലക്ഷ്വറി അപ്പാർട്മ​െൻറ് പദ്ധതിയായ ഇൻസിഗ്നിയയുടെ അവതരണവും ആദ്യവിൽപനയും സി.എൻ. ജയദേവൻ എം.പി നിർവഹിച്ചു. ലാ പ്രിസ്റ്റിൻ വില്ല പദ്ധതിയുടെ അവതരണവും ആദ്യ വിൽപനയും തൃശൂർ മേയർ അജിത ജയരാജൻ നിർവഹിച്ചു. എലൈറ്റ് ഗ്രൂപ് ഡയറക്ടർ ടി.ആർ. വിജയകുമാർ, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാർ എന്നിവർ സംസാരിച്ചു. എൈലറ്റ് ഡെവലപ്പേഴ്സ് ഡയറക്ടറും സി.ഒ.ഒയുമായ അർജുൻ രാജീവൻ കമ്പനിയുടെ പദ്ധതി വിവരിച്ചു. എലൈറ്റ് ഫുഡ്സ് പ്രസിഡൻറ് ദനീസ രഘുലാൽ നന്ദി പറഞ്ഞു. പാട്ടുരാക്കലിൽ എലൈറ്റ് ഇൻസിഗ്നിയ എന്ന പേരിൽ ലക്ഷ്വറി അപ്പാർട്മ​െൻറാണ് ഒരുക്കുന്നത്. 32 ലക്ഷ്വറി അപ്പാർട്മ​െൻറുകളും ആറ് പ​െൻറ്ഹൗസുകളും ഇവിടെ നിർമിക്കും. അടാട്ട് ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ലാ പ്രിസ്റ്റിൻ നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. അമല നഗറിൽ 30 ലക്ഷ്വറി വീടുകളുള്ള എലൈറ്റ് മെഡോസ് വില്ല പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തീകരിക്കും. Photo എലൈറ്റ് ഡെവലപ്പേഴ്സി​െൻറ ഇൻസിഗ്നിയ പട്ടുരാക്കൽ പ്രോജക്ടി​െൻറ ലോഞ്ചും ആദ്യവിൽപനയും സി.എൻ. ജയദേവൻ എം.പിയും തൃശൂർ മേയർ അജിത ജയരാജനും ചേർന്ന് സുജിത് ഇയ്യാണിക്ക് നൽകി നിർവഹിക്കുന്നു. എലൈറ്റ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ശ്രീറാം, പ്രസിഡൻറ് ധനേസ രഘുലാൽ, എലൈറ്റ് ഡെവലപ്പേഴ്സ് ഡയറക്ടർ ആൻഡ് സി.ഒ.ഒ അർജുൻ രാജീവൻ,ഡയറക്ടർ ടി.ആർ. വിജയകുമാർ, അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാർ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.