തൃശൂര്‍: കോർപറേഷനിൽ വ്യാപകമായി അനധികൃത നിർമാണങ്ങൾ നടക്കുന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റിൽ കണ്ടെത്തി. 11 ഓഡിറ്റ് ഓഫിസര്‍മാര്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ 2016--17 വര്‍ഷത്തെ പരിശോധനയിലാണ് നഗരസഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് വിശദീകരണം ചോദിച്ചപ്പോൾ ബന്ധപ്പെട്ടവർ മറുപടി കൊടുക്കാതെ അവഗണിച്ചു എന്ന് റിേപ്പാർട്ടിൽ പറയുന്നു. മതിയായ പാര്‍ക്കിങ്ങ് ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ നിരവധി കേസുകൾ പരിശോധനയിൽ കണ്ടെത്തി. അബ്ദുൽ റസാഖ് മംഗള എന്നയാള്‍ പണിത കെട്ടിടത്തിനു ചട്ടമനുസരിച്ച് 10 കാറുകൾ പാര്‍ക്ക് ചെയ്യാൻ സൗകര്യം വേണം. പ്ലാനില്‍ ബേസ്മെൻറ് േഫ്ലാറില്‍ ആറും മെക്കാനിക്കല്‍ പാര്‍ക്കിങ്ങ് സിസ്റ്റത്തില്‍ നാലും കാറുകൾക്ക് പാര്‍ക്കിങ്ങ് സൗകര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഓഡിറ്റ് സംഘം കെട്ടിടം നേരിട്ട് പരിശോധിച്ചപ്പോൾ മെക്കാനിക്കല്‍ പാര്‍ക്കിങ്ങ് സംവിധാനം സ്ഥാപിച്ചിട്ടില്ലെന്നും ബേസ്മെൻറ് േഫ്ലാറില്‍ ആറ് കാറുകള്‍ക്ക് പ്രായോഗികമായി പാര്‍ക്കിങ്ങ് അസാധ്യമാണെന്നും ബോധ്യമായി. ഈ കെട്ടിടത്തില്‍ േഫ്ലാര്‍ ഏരിയ അനുപാതം അധികമായതിനാല്‍ നിയമപരമായി ഈടാക്കേണ്ട അധിക ഫീസ് ഈടാക്കാതെ ഓക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കിഴക്കേകോട്ട നേതാജി റോഡില്‍ ബിനോയ് ഫ്രാന്സിസിെൻറ കെട്ടിടത്തില്‍ നാലു കാറുകള്‍ക്ക് പാര്‍ക്കിങ്ങ് സ്ഥലം ആവശ്യമാണ്. എന്നാല്‍ കംപ്ലീഷല്‍ പ്ലാന്‍ പ്രകാരം മൂന്ന് കാറുകള്‍ക്കേ പാര്‍ക്കിങ്ങ് സ്ഥലമുള്ളൂ. ഇതില്‍തന്നെ ഒരു കാര്‍ പാര്‍ക്കിങ്ങ് സ്ഥലം കെട്ടിടത്തിനകത്താണ്. കാര്‍പാര്‍ക്കിങ്ങ് സ്ഥലം തന്നെ ഷട്ടര്‍ ഇട്ട് കടമുറിയായി മാറ്റി. കെട്ടിടത്തിനാവശ്യമായ കാര്‍പാര്‍ക്കിങ്ങ് ഉറപ്പ് വരുത്താതെ കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചതും കംപ്ലീഷന്‍ പ്ലാനിന് വിരുദ്ധമായി കെട്ടിടത്തില്‍ മാറ്റം വരുത്തിയതും നിയമവിരുദ്ധമാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് നിയമാനുസൃതം വിശദീകരണം ചോദിച്ചപ്പോൾ ലഭിക്കേണ്ട മറുപടി കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.