കുടുംബശ്രീ^ ബഡ്‌സ് സംസ്ഥാന കലോത്സവം

കുടുംബശ്രീ- ബഡ്‌സ് സംസ്ഥാന കലോത്സവം തൃശൂർ: കുടുംബശ്രീ സംസ്ഥാന മിഷന്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി വിദ്യാർഥികളുടെ സംസ്ഥാന കലോത്സവത്തില്‍ ജില്ലയില്‍നിന്ന് 22 പേർ പങ്കെടുക്കും. 12നും 13നും കോഴിക്കോടാണ് ഫെസ്റ്റ് നടക്കുന്നത്. നാടോടിനൃത്തം, ലളിതഗാനം, പ്രച്ഛനവേഷം, മിമിക്രി, മോണോ ആക്ട്, സിനിമാഗാനം, പദ്യപാരായണം, ഉപകരണസംഗീതം, സംഘഗാനം, ആക്ഷന്‍സോങ്, പെന്‍സില്‍ഡ്രോയിംഗ് എന്നീ ഇനങ്ങളിലാണ് വിദ്യാർഥികള്‍ മത്സരിക്കുന്നത്. ജില്ല കലോത്സവത്തില്‍ വിജയികളായ വിദ്യാർഥികളാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാമിക് എജ്യൂക്കേഷണല്‍ കോപ്ലക്‌സിലാണ് സംസ്ഥാന കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.