തൃശൂര്‍: ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍യാത്രികരായ ദമ്പതികള്‍ക്കും മകനും പരിക്കേറ്റു. എറണാകുളം വൈറ്റില സ്വദേശി അനീഷ് (40), ഭാര്യ സുജ, മകന്‍ അമ്പാടി (എട്ട്) എന്നിവര്‍ക്കാണ് പരിക്ക്. അമ്പാടിയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചരയോടെ ചെമ്പുക്കാവ് റീജനല്‍ തിയറ്ററിന് സമീപമാണ് അപകടം. അനീഷും കുടുംബവും ഗുരുവായൂർ േക്ഷത്രദര്‍ശനം നടത്തിയശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു. കൊച്ചിയില്‍നിന്ന് പെട്രോളുമായി പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന ടാങ്കറില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറിെൻറ മുന്‍ഭാഗം പൂർണമായും തകര്‍ന്നു. ഇന്ധനം സൂക്ഷിച്ച ടാങ്കറിൽ പ്രഹരമേൽക്കാത്തത് വൻ ദുരന്തം ഒഴിവാക്കിയെന്ന് പൊലീസ് പറഞ്ഞു. എ.സി.പി പി. വാഹിദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.