ഫുട്ബാൾ പരിശീലന ക്യാമ്പ്

തൃശൂർ: അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയുമായി ചേർന്ന് സൽസബീൽ സെൻട്രൽ സ്കൂളിൽ നടത്തുമെന്ന് പ്രിൻസിപ്പൽ സ്റ്റാൻലി ജോർജ് അറിയിച്ചു. മെക്സിക്കോയിൽനിന്നുള്ള എർണസ്റ്റോയാണ് പരിശീലനം നൽകുക. അർമേനിയ, ഘാന എന്നീ രാജ്യങ്ങളിൽ നിന്നുള്ള പരിശീലകരും പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് അഞ്ച് മുതൽ 17 വയസ്സ് വരെയുള്ള ഇരുനൂറു കുട്ടികളെയാണ് തിരഞ്ഞെടുക്കുക. ഇന്ത്യൻ ഫുട്ബാളിന് യുവപ്രതിഭകളെ സംഭാവന ചെയ്യുമെന്ന ലക്ഷ്യത്തിൽ ദുൈബ ആസ്ഥാനമായാണ് അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമി തുടങ്ങിയത്. കേരളത്തിൽ വയനാട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ പരിശീലന കേന്ദ്രങ്ങളുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തെ പ്രതിനിധാനം ചെയ്ത, നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുൽ സമദ്, ബംഗളൂരു എഫ്.സിയിലെ ജേക്കബ് ജോൺ, ഗോകുലം എഫ്.സി താരമായ അഫ്ഗാൻ സ്വദേശി ബദർ ഖേൽ എന്നിവർ അൽ ഇത്തിഹാദിൽ പരിശീലനം നേടിയവരാണ്. ക്യാമ്പിനെ കുറിച്ചുള്ള വിശദവിവരങ്ങൾ 81380 89816 എന്ന നമ്പറിൽ ലഭിക്കും. അൽ ഇത്തിഹാദ് സ്ഥാപകൻ അറയ്ക്കൽ കമറുദ്ദീൻ, ഷബാൻ ഖാദർ, ശ്രീജിത്ത് നായർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.