പുതുതലമുറ ബാങ്കുകളുെട രീതി അവലംബിക്കരുത് -എ.െഎ.ബി.ഒ.എ തൃശൂർ: നിയമനവും പിരിച്ചുവിടലും തോന്നുംപടി നടത്തുന്ന പുതുതലമുറ ബാങ്കുകളുടെ രീതി മറ്റു ബാങ്കുകൾ അനുകരിക്കുന്നത് സ്ഥാപനത്തിെൻറ പുരോഗതിക്ക് അനുയോജ്യമാവില്ലെന്ന് ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സത്യനാഥൻ. ഇടപാടുകാർക്കും ബാങ്കിനും യോജിച്ച സാേങ്കതിക വിദ്യയും പരിഷ്കരണ നടപടികളും ബാങ്ക് ജീവനക്കാർ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന തസ്തികകളിൽ ഭീമമായ ശമ്പളവും ആനുകൂല്യങ്ങളും നൽകി നിയമനം നൽകുന്ന ബാങ്കുകൾ, താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരെ കാര്യക്ഷമതയില്ലായ്മ ആരോപിച്ച് പിരിച്ചുവിടുകയാണ്. ഒമ്പത് ദശകത്തിലേറെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അവശേഷിക്കുന്ന പഴയ തലമുറ ബാങ്കുകൾ സ്വീകരിക്കുന്ന പരിഷ്കരണ നടപടി ഏകപക്ഷീയമാവരുത്. ഉഭയകക്ഷി ചർച്ചയും പരസ്പര സഹകരണവും വേണം. ധാർഷ്ട്യം വെടിഞ്ഞ് പ്രശ്ന പരിഹാരത്തിന് മാനേജ്മെൻറും കാലത്തിെൻറ മാറ്റം ഉൾക്കൊണ്ട് മാറ്റം സ്വീകരിക്കാൻ ജീവനക്കാരുടെയും ഒാഫിസർമാരുടെയും സംഘടനകളും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.