തൃശൂർ: വിവിധ സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ നന്മ വളർത്തുന്നതിന് ക്രിയാത്മകമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ തൃശൂർ സൗഹാർദ വേദി സംഘടന രൂപവത്കരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അഖിലേന്ത്യാ സെക്രട്ടറി ഡോ.എം. ജയപ്രകാശ് പ്രസിഡൻറും തൃശൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രഫ.ജോൺ സിറിയക് ജനറൽ സെക്രട്ടറിയുമാണ്. മറ്റ് ഭാരവാഹികൾ: ജമാ അത്തെ ഇസ്്ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം, ജോയ് മണ്ണൂർ, ഷീബ അമീർ (വൈസ് പ്രസി.), ഫസൽ കാതിക്കോട് (ഓർഗ. സെക്ര.), ആർ.എം. സുലൈമാൻ, ഐ. ഗോപിനാഥ്, ഫരീദ അൻസാരി, ജെയിംസ് മുട്ടിക്കൽ (സെക്ര.), ചേംബർ ഓഫ് കോമേഴ്സ് ജില്ല പ്രസിഡൻറ് സി.എ.സലിം (ട്രഷ.), മാർ അപ്രേം മെത്രാപ്പോലീത്ത, പ്രഫ.എം. മാധവൻകുട്ടി, കെ.സതീഷ്മേനോൻ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.വി.മുഹമ്മദ് സക്കീർ (രക്ഷാധികാരികൾ), ടി.കെ.വാസു, വി.ആർ.അനൂപ്, പി.എസ്.ഇക്ബാൽ, ഇ.എം.സതീശൻ, എൻ.എ.മുഹമ്മദ്, ടി.എ.അബൂബക്കർ, അസൂറ അലി, സമദ് കുന്നക്കാവ്, കെ.എം.അഷ്റഫ് (എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.