സ്​കൂൾ പാചകപ്പുരകളുടെ സുരക്ഷിതത്വം പരിശോധിക്കണം

തൃശൂർ: സ്കൂൾ പാചകപ്പുരകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടെന്നും ഭക്ഷ്യസുരക്ഷ പരിശോധനക്ക് വന്നുപോകുന്ന ഉദ്യോഗസ്ഥരുെട അനാസ്ഥയും അലംഭാവവുമാണ് വീഴ്ചക്ക് കാരണമെന്നും കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. വടക്കാഞ്ചേരി ആനപ്പറമ്പ് ഗവ. ഗേൾസ് എൽ.പി സ്കൂളിലെ പാചക തൊഴിലാളി ലക്ഷ്മിക്കുട്ടി പൊള്ളലേറ്റ് മരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാചകപ്പുരകളിലെ ശോച്യാവസ്ഥ കൂടുതൽ ബോധ്യമായത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടും പ്രതിഷേധിച്ചും ഇൗമാസം 24ന് വടക്കാഞ്ചേരി മുനിസിപ്പൽ ഒാഫിസിനു മുന്നിൽ ധർണ നടത്തും. യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് െജസി ജോസ് അധ്യക്ഷത വഹിച്ചു. വി. ലക്ഷ്മിദേവി, ബീന ബാലൻ, സത്യഭാമ, മിനി റോയ്, മേഴ്സി ജോസ് എന്നിവർ സംസാരിച്ചു. രാസവളം, കീടനാശിനി വ്യാപാരികൾക്ക് കോഴ്സ് തൃശൂർ: കേന്ദ്ര സർക്കാറി​െൻറ നിർദേശ പ്രകാരം രാസവളം, കീടനാശിനി വ്യാപാരികൾക്ക് 48 ആഴ്ച നീളുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ജില്ലയിൽ ഇൗമാസം തുടങ്ങും. ആഴ്ചയിൽ ഒരു ദിവസം വീതം കൃഷി വകുപ്പാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യഭദ്രത നിയമപ്രകാരം കീടനാശിനി കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് പുതിയ രീതിയിൽ സാേങ്കതിക പരിജ്ഞാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. 15ന് ഉച്ചക്ക് 2.30ന് വ്യാപാരഭവനിൽ അപേക്ഷഫോറം വിതരണം ചെയ്യുമെന്ന് ഫെർട്ടിലൈസർ ആൻഡ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഫോൺ: 94007 53933. ജി.എസ്.ടിയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കണം തൃശൂർ: ജി.എസ്.ടിയുടെ പേരിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടവും പിടിച്ചുപറിയും അവസാനിപ്പിക്കണമെന്ന് ജില്ല ആഭരണ നിർമാണ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൃശൂരിലെ പ്രധാന നിർമാണ കേന്ദ്രമായ പുത്തൻപള്ളി ഭാഗത്ത് അടുത്തകാലത്ത് നടക്കുന്ന പരിശോധന കാരണം പൂർത്തിയായ ആഭരണങ്ങൾ ഹാൾ മാർക്ക് ചെയ്ത് വ്യാപാരികൾക്ക് നൽകാനോ കളറിങ്, കട്ടിങ്, ഡൈ വർക്ക് സ്ഥാപനങ്ങളിലേക്ക് സ്വർണം കൊണ്ടുപോകാനോ കഴിയുന്നില്ല. ഇടവഴിയിൽ പതുങ്ങിനിന്ന് തടഞ്ഞുനിർത്തി പീഡിപ്പിക്കുകയും ഭീമമായ തുക പിഴ ചുമത്തുകയുമാണ്. ഇതിനെതിെര ശക്തമായ പ്രക്ഷോഭ പരിപാടി ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. പ്രസിഡൻറ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, പി.കെ. ഭാസ്കരൻ, കെ.വി. ചന്ദ്രൻ, പി.പി. സന്തോഷ്, ഷീല പ്രകാശൻ എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.