തിരൂർ സർവിസ് സഹകരണ ബാങ്കിെൻറ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്

തൃശൂർ: തിരൂർ സർവിസ് സഹകരണ ബാങ്കി​െൻറ പുതിയ ആസ്ഥാന മന്ദിരത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് പ്രസിഡൻറ് കെ.ടി. ജോസ് അറിയിച്ചു. വൈകീട്ട് 3.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മെയിൻ ബ്രാഞ്ച് മന്ത്രി എ.സി. മൊയ്തീനും നീതി മെഡിക്കൽസ് മന്ത്രി വി.എസ്. സുനിൽകുമാറും ഉദ്ഘാടനം ചെയ്യും. ബാങ്കി​െൻറ മുൻ പ്രസിഡൻറ് എ.കെ. ഫ്രാൻസിസി​െൻറ സ്മരണക്കായുള്ള കോൺഫറൻസ് ഹാൾ സമർപ്പണം മുൻ നിയമസഭ സ്പീക്കർ കെ. രാധാകൃഷ്ണനും പി.ഐ. കുമാര​െൻറ സ്മാരക സഹകരണ ലൈബ്രറി ഉദ്ഘാടനം പി.കെ. ബിജു എം.പിയും നിർവഹിക്കും. മുൻകാല ഭരണസമിതി അംഗങ്ങളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ആദരിക്കും. ബാങ്കിങ് സേവനങ്ങളുടെ ഗുണമേന്മയിൽ ലഭിച്ച ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കറ്റ് ഒൗഷധി ഡയറക്ടർ എ.എസ്. കുട്ടി ഏറ്റുവാങ്ങും. ലോഗോ, വെബ്സൈറ്റ് പ്രകാശനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പുഷ്പാകരൻ, സേഫ് ഡെപ്പോസിറ്റ് ലോക്കർ സഹകരണസംഘം ജോയൻറ് രജിസ്ട്രാർ ടി.കെ. സതീഷ്കുമാർ, ഡിജിറ്റലൈസേഷൻ പാക്സ് അസോസിയേഷൻ സെക്രട്ടറി കെ. മുരളീധരൻ, കച്ചവട വായ്പ അസി. രജിസ്ട്രാർ വി.ജി. ശശികുമാർ എന്നിവർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ശേഷം തൃശൂർ പ്രിവൻസ് ഓർക്കസ്ട്രയുടെ ഗാനമേളയുമുണ്ടെന്ന് സെക്രട്ടറി കെ.ബി. പ്രദീപും വൈസ് പ്രസിഡൻറ് പി.വി. സുധീറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.