തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, പ്രതികരണങ്ങൾ സൃഷ്്ടിക്കുക, പരിഹാരം കാണുക എന്നിവ ലക്ഷ്യമിട്ടുള്ള നീതിക്കൊരു കൂട്ടായ്മ 'നീതം'കാമ്പയിെൻറ ഭാഗമായ അയൽക്കൂട്ട സംഗമം ശനിയാഴ്ച നടക്കും. വിഷയത്തിൽ ചർച്ചയും അതിക്രമങ്ങളുടെ രേഖപ്പെടുത്തലുകളും തുടർപ്രവർത്തനങ്ങളുടെ ആസൂത്രണവും നടത്തും. വൈകുന്നേരം കുടുംബശ്രീ കുടുംബാംഗങ്ങളുടെ സംഗമം. ഓരോ അയൽക്കൂട്ടപ്രദേശവും ശിശു, സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിനുള്ള കർമപദ്ധതികൾ ആസൂത്രണം ചെയ്യും. അതിക്രമങ്ങൾക്കെതിരെ 'സഹയാത്രാസംഗമം'17ന് സി.ഡി.എസ് തലങ്ങളിൽ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ ബ്ലോക്ക് തലത്തിൽ ചലച്ചിത്രോത്സവം, ഫോട്ടോഗ്രഫി മത്സരം എന്നിവയും കാമ്പയിെൻറ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.