തൃശൂർ: കാഴ്ച വൈകല്യമുള്ളവർക്കുള്ള സംസ്ഥാനതല ചെസ് മത്സരം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ദർശന ക്ലബും കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡും ചേർന്നാണ് ചാമ്പ്യൻഷിപ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച ഒമ്പതിന് മത്സരം തുടങ്ങും. 11.30ന് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ലോക ചെസ് ചാമ്പ്യൻ നിഹാൽ സരിൻ മുഖ്യാതിഥിയാകും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ആദ്യ 20 സ്ഥാനക്കാർ ജൂണിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. കെ.എസ്. അബിൽ, മെബിൻ സി. ആേൻറാ, കെ.കെ. പ്രദീപ്, എൻ.കെ. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വൃക്കരോഗ പരിശോധനയും ബോധവത്കരണവും തൃശൂർ: 'ചികിത്സയെക്കാൾ നല്ലത് പ്രതിരോധമാണ്'ആശയത്തിലൂന്നി തൃശൂർ സി.എച്ച് സെൻറർ ദുൈബ കമ്മിറ്റി വൃക്കരോഗ പരിശോധനയും ബോധവത്കരണ ക്യാമ്പും നടത്തും. കയ്പമംഗലം എം.ഐ.സിയുടെയും പുത്തൻപള്ളി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിെൻറയും സഹകരണത്തോടെ ശനിയാഴ്ച കയ്പമംഗലം എം.ഐ.സി കാമ്പസിലാണ് ആദ്യ പരിപാടി നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. ഉമാ പ്രേമെൻറ ശാന്തി മെഡിക്കൽ സെൻററിെൻറ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത 150 പേരെയാണ് പരിശോധിക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ രാവിലെ 6.30ന് പ്രഭാത ഭക്ഷണം കഴിക്കാതെ ക്യാമ്പിൽ എത്തണം. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹി എളേറ്റിൽ ഉദ്ഘാടനം ചെയ്യും. ദുൈബ കമ്മിറ്റി വൈസ് പ്രസിഡൻറ് അഷറഫ് കൊടുങ്ങല്ലൂർ, സെക്രട്ടറി പി.എ. ഫാറൂഖ്, സംഘാടക സമിതി ചെയർമാൻ പി.ബി. താജുദ്ദീൻ, ഇ.എസ്. സഹീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇൻഫോസിസ് ഒൗട്ട് റീച്ച് കൾച്ചറൽ പ്രോഗ്രാം തൃശൂർ: ഭാരതീയ വിദ്യാഭവൻ-ഇൻഫോസിസ് ഒൗട്ട് റീച്ച് കൾച്ചറൽ പ്രോഗ്രാം 12നും 14നും നടത്തുമെന്ന് ഭാരതീയ വിദ്യാഭവൻ രജിസ്ട്രാർ പി. ഹരിദാസമേനോനും അസോസിയേറ്റ് സെക്രട്ടറി എൻ. വേണുഗോപാലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത നാടൻകലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇൻഫോസിസ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ സംസ്കാരിക തനിമ പുനരാവിഷ്കരിക്കുന്നത്. 12ന് രാവിലെ 11ന് പോട്ടോർ ഭാരതീയ വിദ്യാഭവനിൽ കലാമണ്ഡലം മോഹനകൃഷ്ണെൻറ ഓട്ടന്തുള്ളൽ. കല്യാണ സൗഗന്ധികം കഥയാണ് അവതരിപ്പിക്കുക. 14ന് രാവിലെ 11ന് പൂച്ചെട്ടി ഭാരതീയ വിദ്യാഭവനിൽ രാമചന്ദ്ര പുലവരുടെ തോൽപ്പാവക്കൂത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.