ജില്ല കടുത്ത ജലക്ഷാമത്തിലേക്ക്

തൃശൂർ: ജില്ലയിലെ 32 പഞ്ചായത്തുകളിൽ ഇത്തവണ ഗുരുതരമായ വിധം കുടിവെള്ള ക്ഷാമം രൂക്ഷമാകും. തീരദേശമേഖലകളിലെ പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമാകാൻ സാധ്യത. ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ വേനലിൽ കടുത്ത വരൾച്ച നേരിട്ട ഒല്ലൂർ, പടവരാട്, അഞ്ചേരി മേഖലകളിൽ വെള്ളം സൂക്ഷിച്ചിരുന്ന പാത്രങ്ങളിൽ കൊതുക് പെരുകിയതെന്ന കണ്ടെത്തലി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലും വടക്ക് കിഴക്കൻ മേഖലയും ഇപ്പോൾ തന്നെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. മണ്ണുത്തിയിൽ ഒരു കി.മീ ചുറ്റളവിലുള്ള പതിനഞ്ചോളം കുഴൽ കിണറുകൾ വറ്റിവരണ്ടത് സൂചനയായി വിദഗ്ധർ വിലയിരുത്തുന്നു. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പത്ത് വാർഡുകളിലും വാടാനപ്പള്ളിയിലെ ഏഴ് വാർഡുകളിലും വലപ്പാട്ടെ ആറ് വാർഡുകളിലും കുടിവെള്ളക്ഷാമമുണ്ട്. ഇഷ്ടികവ്യവസായത്തിന് വേണ്ടി മുൻകാലങ്ങളിൽ ഖനനം നടന്നിരുന്ന പുതുക്കാട്, അളഗപ്പനഗർ പഞ്ചായത്തുകളിൽ ഏഴ്, ആറ് വീതം വാർഡുകളിൽ കുടിവെളളക്ഷാമമുണ്ട്. വരന്തരപ്പിള്ളിയിൽ ഒമ്പതും വെങ്കിടങ്ങ് ഏഴും വാർഡുകളിൽ വെള്ളക്ഷാമത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ഗുരുതരമായി പടർന്ന തൃശൂർ കോർപറേഷനിലെ ചിയ്യാരം, പടവരാട്, വടൂക്കര, പനമുക്ക് ഡിവിഷനുകളും സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യവകുപ്പി​െൻറ റിപ്പോർട്ടിലുണ്ട്. ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം എത്തിച്ചിരുന്ന ഇൗ ഡിവിഷനുകളിൽ ജനങ്ങൾ വെള്ളം ശേഖരിച്ചിരുന്നത് വീപ്പകളിലും മറ്റുമായിരുന്നു. വെള്ളം മുൻകൂറായി ശേഖരിച്ച് വെക്കുമ്പോൾ കൊതുകുകൾ പെരുകുമെന്നതി​െൻറ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. ഡെങ്കിക്ക് കാരണമാകുന്ന ഇൗഡിസ് ഈജിപ്തി, ഏഡിസ് ആൽബൊപിക്റ്റ്സ് തുടങ്ങിയ കൊതുകുകളുടെ സാന്നിധ്യം കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളിൽ ജില്ല ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളിൽ നിന്ന് വ്യക്തമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.