തൃശൂർ: ശക്തന്‍ നഗറില്‍ ആകാശനടപ്പാലം... സൗത്ത് ഇന്ത്യൻ ബാങ്കിെൻറ ചെലവിൽ ഹൈടെക് ആവാനൊരുങ്ങുന്ന വടക്കേ ബസ്സ്റ്റാൻഡിൽ ഫുട് ഓവർ ബ്രിഡ്ജ്.. പീച്ചിയിൽ പുതിയ ജലശുദ്ധീകരണ ശാല... കേന്ദ്രത്തിെൻറ അമൃതം പദ്ധതിയിലൂടെ 269 കോടി െചലവിട്ട് നഗരത്തിെൻറ മുഖം മാറുന്ന വികസന പദ്ധതികൾക്ക് കൗൺസിലിെൻറ അംഗീകാരം. ഭരണാനുമതിയായി എത്തിയ 39 പദ്ധതികളുടെ വിശദീകരണം വ്യാഴാഴ്ച കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ അവതരിപ്പിച്ചു. കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൗണ്‍സില്‍ അംഗീകരിച്ചു. ശക്തന്‍ നഗറിലാണ് 5.74 കോടി ചെലവില്‍ വൃത്താകൃതിയില്‍ കൂറ്റന്‍ ആകാശമേൽപാലം നിര്‍മിക്കുന്നത്. ബസ്സ്റ്റാൻഡ്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യമാര്‍ക്കറ്റ് തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്ന ശക്തന്‍നഗറില്‍ കാല്‍നടയാത്ര മുകളില്‍കൂടിയാക്കി ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാറിെൻറ അംഗീകൃത ഏജന്‍സിയായ കിറ്റ്കോയ്ക്കാണ് നിര്‍മാണചുമതല. വടക്കേ ബസ്സ്റ്റാൻഡില്‍ ഫൂട്ഒാവര്‍ ബ്രിഡ്ജ്, സെക്കൻഡിൽ ഇരുപതിലേറെ വാഹനങ്ങൾ കടന്നു പോകുന്ന എം.ഒ റോഡില്‍ കാൽനടക്കാർക്ക് സുരക്ഷയൊരുക്കി സബ് വേ എന്നിവയും നിര്‍മിക്കും. ഒല്ലൂരില്‍ 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പുതിയ സംഭരണി, കുട്ടനെല്ലൂരില്‍ അഞ്ച് ലക്ഷം ലിറ്ററിെൻറ സംഭരണി, ഒല്ലൂക്കരയില്‍ പുതിയ മൂന്ന് എം.എല്‍ഡി പ്ലാൻറ്, ചെമ്പൂക്കാവില്‍നിന്ന് കൂര്‍ക്കഞ്ചേരിയിലേക്ക് പ്രത്യേകം 400 എം.എം ഡി.ഐ.കെ ഒമ്പത് പൈപ്പ് ലൈന്‍, ആനപ്പാറയില്‍ 10ലക്ഷം ലിറ്ററിെൻറ സംഭരണി സ്ഥാപിച്ച് വില്ലടം, ചേറൂര്‍ മേഖലയിലേക്ക് ജലവിതരണം, ചേറൂര്‍, നെല്ലിക്കുന്ന് പമ്പ് ഹൗസുകള്‍ നവീകരണം, കിഴക്കുംപാട്ടുകര ടാങ്കില്‍നിന്ന് നെല്ലിക്കുന്ന് മേഖലകളിലേക്ക് പൈപ്പ് ലൈൻ, കേടായ വാട്ടര്‍ മീറ്ററുകളും പൈപ്പുകളും മാറ്റൽ എന്നിവയാണ് പദ്ധതികൾ. ജല മാപ്പിങ്, ജല അതോറിറ്റി ഓഫിസ് നവീകരണം തുടങ്ങിയവയുമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ജില്ല ആശുപത്രിയില്‍ സ്വീവേജ് ആന്‍ഡ് സെപ്റ്റേജ് പ്ലാൻറാണ് മറ്റൊരു പദ്ധതി. വഞ്ചിക്കുളത്തിന് സമീപം മലിനജല സംസ്കരണ പ്ലാൻറ് സ്ഥാപിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് പദ്ധതികൾ വിശദീകരിച്ചത്. കോൺഗ്രസ് ബഹിഷ്കരിച്ചു തൃശൂർ: കോർപറേഷൻ കൗൺസിൽ യോഗം കോൺഗ്രസ് കൗൺസിലർമാർ ബഹിഷ്കരിച്ചു. മിനുട്സ് തിരുത്തൽ വിവാദം, കൗൺസിലർമാരെ മർദിച്ച താൽക്കാലിക ജീവനക്കാരനെ പുറത്താക്കുക, കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരത്തിെൻറ തുടർച്ചയായിട്ടായിരുന്നു ബഹിഷ്കരണ സമരം. ബഹിഷ്കരിച്ച കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിനു മുൻവശത്ത് കുത്തിയിരുപ്പ് സമരം നടത്തി. ഡി.സി.സി മുൻ പ്രസിഡൻറ് ഒ. അബ്ദുറഹിമാൻകുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണമാണ് സി.പി.എം നടത്തുന്നതെന്ന് അബ്ദുറഹിമാൻകുട്ടി ആരോപിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ഗിരീഷ് കുമാർ, ഉപനേതാവ് ജോൺ ഡാനിയൽ, സുബി ബാബു, സി.ബി. ഗീത, എ. പ്രസാദ്, ഫ്രാൻസീസ് ചാലിശേരി, ടി.ആർ. സന്തോഷ്, ലാലി ജെയിംസ് എന്നിവർ സംസാരിച്ചു. തൃശൂർ കോർപറേഷനിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതം പദ്ധതിയെ കോൺഗ്രസ് പാർലമെൻററി പാർട്ടി പിന്തുണക്കുന്നതായി പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയൽ എന്നിവർ പറഞ്ഞു. എന്നാൽ, ജനറൽ ആശുപത്രിയിലും രാമവർമപുരത്തെ അഗതി മന്ദിരത്തിലും സ്വീവേജ് സെപ്റ്റേജ് പ്ലാൻറുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും ഇരുവരും അറിയിച്ചു. ജനോത്സവം സമാപിച്ചു ചേർപ്പ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മേഖലാതല ജനോത്സവം സമാപിച്ചു. പൊതുയോഗം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ആർ-. സരള ഉദ്ഘാടനം ചെയ്തു. ജോൺസൺ ചിറമ്മൽ അധ്യക്ഷത വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. വി.വി. സുബ്രഹ്മണ്യൻ,- വി.ബി. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.