തൃശൂർ: ദേശീയ വിരവിമുക്തി ദിനത്തിെൻറ ഭാഗമായി ജില്ലയിലെ 68.95 ശതമാനം കുട്ടികൾക്ക് വിരക്കെതിരായ ഗുളിക നൽകി. ഒന്നു മുതൽ 19 വയസ്സ് വരെ പ്രായമുള്ള 4, 88933 കുട്ടികൾക്കാണ് സ്കൂളുകളും അംഗൻവാടികളും വഴി ഗുളിക വിതരണം ചെയ്തത്. ജില്ലതല ഉദ്ഘാടനം കരൂപ്പടന്ന ഗവ. ഹൈസ്കൂളിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ഉണ്ണികൃഷ്ണൻ, ആരോഗ്യകേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബേബിലക്ഷ്മി, ജില്ല മാസ് മീഡിയ ഓഫിസർ ടി.എ. ഹരിതാദേവി, ടെക്നികൽ അസിസ്റ്റൻറ് പി.കെ. രാജു എന്നിവർ പങ്കെടുത്തു. മണ്ണിൽനിന്ന് ആഹാരത്തിലൂടെയും മറ്റും ശരീരത്തിൽ പ്രവേശിക്കുന്ന വിരകൾ കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചക്കും ദോഷകരമാണ്. ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോർത്തിയെടുക്കുന്നതുമൂലം വിളർച്ച, വളർച്ച മുരടിപ്പ്, പ്രസരിപ്പ് ഇല്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാവുന്നു. എല്ലാ കുട്ടികളും വർഷത്തിൽ രണ്ട് തവണ വിരക്കെതിരായ ഗുളിക കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.