ൈപ്രവറ്റ് കോളജ് കലോത്സവം: തൃശൂരിന് കിരീടം

തൃശൂർ: കലിക്കറ്റ് സർവകലാശാല ൈപ്രവറ്റ് കോളജ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നടന്ന കലോത്സവത്തിൽ തൃശൂർ ജില്ല കിരീടം ചൂടി. 340 പോയൻറ് നേടിയാണ് തൃശൂർ ജേതാക്കളായത്. 159 പോയേൻറാടെ മലപ്പുറം രണ്ടാം സ്ഥാനവും 49 പോയേൻറാടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി. കോളജ് വിഭാഗത്തിൽ 114 പോയൻറ് നേടി നിലമ്പൂർ ക്ലാസിക് കോളജാണ് ഒന്നാം സ്ഥാനത്ത്. 103 പോയൻറുമായി ഗുരുവായൂർ ആര്യഭട്ട കോളജ് രണ്ടാം സ്ഥാനത്തും 96 പോയൻറ് വീതം നേടിയ കോലഴി ചിന്മയ മിഷൻ കോളജ്, തൃശൂർ ശക്തൻതമ്പുരാൻ കോളജ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. ആര്യഭട്ട കോളജിലെ കെ.പി. പ്രജീന കലാതിലകവും പാലുവായ് വിസ്ഡം കോളജിലെ കെ.എസ്. സഞ്ജയ് കലാപ്രതിഭയുമായി. ക്ലാസിക് കോളജിലെ കെ.എം. നീതുവും ചിന്മയ കോളജിലെ ഐ. അഞ്ജലിയും സർഗപ്രതിഭകളായി. സിൻഡിേക്കറ്റ് അംഗം സി.എൽ. ജോഷി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ, സി.ജെ. ഡേവിസ്, സി.എസ്. അജിത്, എം. അജിത്കുമാർ രാജ, എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.