തൃശൂർ: പൊലീസ് സ്റ്റേഷനുകളിൽ സ്വഭാവ സർട്ടിഫിക്കറ്റിനുള്ള (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) അപേക്ഷ പെരുകുന്ന സാഹചര്യത്തിൽ അതിവേഗ നടപടിയുമായി പൊലീസ്. റൂറൽ പൊലീസ് ഓഫിസ് ആസ്ഥാനത്ത് 'എക്സ്പ്രസ് കൗണ്ടർ'ആരംഭിച്ചതായി എസ്.പി യതീഷ് ചന്ദ്ര അറിയിച്ചു. ഫെബ്രുവരി മുതൽ യു.എ.ഇയിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ, നൂറുകണക്കിന് അപേക്ഷകളാണ് പൊലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ജനുവരി 28ന് 'മാധ്യമം'വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അതിവേഗ നടപടികൾക്കായി എക്സ്പ്രസ് കൗണ്ടർ ആരംഭിച്ചത്. രാവിലെ 10 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാനും രേഖകൾ ഒത്തുനോക്കാനുമായി ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങി. അപേക്ഷകന് നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ മാതാപിതാക്കൾ വഴിയോ സഹോദരങ്ങൾ വഴിയോ അടുത്ത ബന്ധുക്കൾ മുഖേനയോ അപേക്ഷിക്കാം. അപേക്ഷകൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടിെല്ലന്നും സൽസ്വഭാവിയാണെന്നും ബോധ്യപ്പെടാൻ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ജില്ല പൊലീസ് മേധാവിയുടെ ഒപ്പോെട സർട്ടിഫിക്കറ്റ് അനുവദിക്കും. സേവനാവകാശ നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം പരമാവധി വേഗത്തിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. ഫെബ്രുവരി നാലിന് ശേഷം വിദേശത്തേക്ക് പോവുന്നവർ സ്വദേശത്ത് നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് കൊണ്ടുപോകണമെന്നാണ് നിയമം. യു.എ.ഇയിൽ ദീർഘകാലമായുള്ള പ്രവാസികൾക്ക് തൊഴിൽ വിസ പുതുക്കാൻ യു.എ.ഇ പൊലീസാണ് സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കുക. നേരത്തെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെങ്കിൽ ഇപ്പോൾ സാമൂഹിക പശ്ചാത്തലം കൂടി പരിശോധിച്ച് വേണം അപേക്ഷകൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.