ഒപ്പുശേഖരണം തുടങ്ങി

തൃശൂർ: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളിൽ കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ദേശവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിക്ക് നൽകുന്ന ഭീമഹരജിയുടെ ഭാഗമായ . ജില്ലതല ഉദ്ഘാടനം സി.ഐ.ടി.യു ജില്ല ട്രഷറർ കെ.കെ. രാമചന്ദ്രൻ നിർവഹിച്ചു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി കെ.എൽ. ജോസ്, കെ.ജി.ഒ.എ ജില്ല സെക്രട്ടറി കെ.എം. അജിത്കുമാർ എന്നിവർ സംസാരിച്ചു. പി.എസ്. നാരായണൻകുട്ടി, കെ.വി. പ്രഫുൽ, ഇ. നന്ദകുമാർ, ഷാലി ടി. നാരായണൻ, എൻ.ബി. സുധീഷ്കുമാർ, സി.വി. ഡെന്നി, പി. ശശികുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.