റെക്കോഡിലേക്ക് സൈക്കിൾ ചവിട്ടി ലിജോ

ഒല്ലൂർ: അഞ്ചേരി സ്വദേശി ലിജോ സൈക്കിൾ ചവിട്ടിക്കയറിയത് സൈക്ലിങ് മത്സരത്തിലെ റെക്കോഡിലേക്ക്. ഇന്ത്യയിൽ ആദ്യമായാണ് 116 മണിക്കൂർ കൊണ്ട് 1400 കി.മീ ദൈർഘ്യമുള്ള മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലെയും നേപ്പാളിലെയും ദുർഘട പാതയിലൂടെ സഞ്ചരിച്ച് 108 മണിക്കൂർ കൊണ്ടാണ് ലിജോ മത്സരം പൂർത്തിയാക്കിയത്. 25 പേർ പങ്കെടുത്ത മത്സരത്തിൽ 19 പേരാണ് ലക്ഷ്യം കൈവരിച്ചത്. ഇതിൽ ലിജോക്ക് പുറമേ മറ്റ് രണ്ട് മലയാളികളും ഉണ്ടായിരുന്നു. പാരീസിലുള്ള സൈക്ലിങ് ക്ലബ് ഒഡോക്സി​െൻറ ഭാഗമായ ഇന്ത്യൻ ക്ലബാണ് മത്സരം നടത്തിയത്. ഡൽഹി ഗ്രീൻ പാർക്കിൽനിന്ന് നേപ്പാളിലെ ലെഹാമി വരെ 700 കി.മീറ്റർ സൈക്കിളിൽ പോയി തിരികെ എത്തുന്നതാണ് മത്സരം. 116 മണിക്കൂറാണ് അനുവദിക്കുന്നത്. വിവിധ ചെക്ക് പോയൻറുകളിൽ കൃത്യസമയങ്ങളിൽ എത്തുകയും അനുവദിച്ച സമയങ്ങളിൽ ഭക്ഷണവും വിശ്രമവും നടത്തി മത്സരം പൂർത്തിയാക്കുക എന്നതും ഏറെ ദുഷ്കരമായിരുന്നു എന്ന് ലിജോ പറയുന്നു. ഡൽഹിയിലെയും നേപ്പാളിലെയും കൊടും തണുപ്പിൽ വിജനമായ വഴികളിലൂടെ കിലോമീറ്ററുകൾ രാത്രി സഞ്ചരിക്കുക എന്നത് എറെ ദുഷ്കരമാണ്. ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് പ്രവേശിക്കുന്നതോടെ റോഡി​െൻറ സ്ഥിതിയും ഏറെ മോശമാണ്. സൈക്കിൾ കേട് സംഭവിക്കാനുള്ള സാധ്യതയും വഴിതെറ്റി സഞ്ചരിക്കാനുള്ള സാധ്യതയും ഏറെയാണ്. അതിശൈത്യത്തിൽ രാത്രി തീകാഞ്ഞ ശേഷമാണ് യാത്ര തുടർന്നിരുന്നത്. വളരെ കുറച്ച് സമയത്തെ വിശ്രമവും ഭക്ഷണക്രമവും എറെശ്രദ്ധിച്ചാണ് ലക്ഷ്യം നേടാൻ കഴിഞ്ഞതെന്നും ലിജോ പറഞ്ഞു. അഞ്ചേരി മരിയ നഗറിൽ പല്ലിശ്ശേരി ജോയിയുടെയും ലിസിയുടെയും മകനായ ലിജോ 30ാ മത്തെ വയസ്സിലാണ് സൈക്ലിങ് ഗൗരവമായി എടുക്കാൻ തുടങ്ങിയത്. സാധാരണക്കാര​െൻറ യാത്രാവാഹനം എന്ന നിലയിൽ കണ്ടായിരുന്നു ആദ്യം സൈക്കിളിനോട് അടുപ്പം തോന്നിയത്. പിന്നീട് തൃശൂരിലെ സൈക്കിൾ ക്ലബിൽ അംഗമായി. ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന 100 കിലോമീറ്റർ സൈക്കിൾ യാത്രകളിൽ പങ്കെടുത്തായിരുന്നു പരിശീലനം. കഴിഞ്ഞ ജനുവരി 12ന് കോയമ്പത്തൂരിൽ നടന്ന 1000 കിലോ മീറ്റർ മത്സരത്തിൽ വിജയിക്കാനായതാണ് ഡൽഹി മത്സരത്തിൽ പങ്കെടുക്കാൻ േപ്രരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.