ദേവസ്വം ബോർഡ്​ പെൻഷൻകാർ ആദായ നികുതി രേഖ സമർപ്പിക്കണം

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ പെൻഷൻകാരിൽ ആദായ നികുതി പരിധിയിൽ വരുന്നവർ 2017-18 സാമ്പത്തിക വർഷത്തെ ആദായ നികുതി അടച്ചതി​െൻറ വിവരങ്ങളും അടച്ചിട്ടില്ലെങ്കിൽ ഫോം-16 പൂരിപ്പിച്ച് ആദായ നികുതി ഇളവ് ലഭിക്കാവുന്ന രേഖകളും പാൻ കാർഡി​െൻറ കോപ്പിയും ഫെബ്രുവരി 15നകം ബോർഡ് ഒാഫിസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം പ്രസ്തുത വർഷത്തിലെ ആദായ നികുതി കണക്കാക്കി മുഴുവൻ തുകയും മാർച്ചിലെ പെൻഷനിൽനിന്നും ഒറ്റത്തവണയായി ഇൗടാക്കുമെന്ന് സ്െപഷൽ ദേവസ്വം കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.