തൃശൂർ: വിരവിമുക്ത ദിനാചരണത്തിെൻറ ഭാഗമായി ഒന്നു മുതല്‍ 19 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക വ്യാഴാഴ്ച നൽകും. കഴിക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് 15ന് സമ്പൂര്‍ണ വിരവിമുക്തദിനത്തിലും ഗുളിക വിതരണം ചെയ്യും. പനിയോ, മറ്റു അസുഖങ്ങളോ ഇല്ലാത്തവരും ഒരാഴ്ചമുമ്പുവരെ വിരശല്യത്തിന് ഗുളിക കഴിച്ചവരും ഗുളികകള്‍ കഴിക്കണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. സുഹിത പറഞ്ഞു. ജില്ലയിൽ 7,09,213 കുട്ടികൾക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും ഗുളിക വിതരണം ചെയ്യും. വ്യാഴാഴ്ച ഒന്നിന് കരൂപ്പടന്ന ഗവ. ഹൈസ്‌കൂളില്‍ വി.ആര്‍. സുനില്‍കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല മെഡിക്കൽ ഒാഫിസർ കെ. സുഹിത, െഡപ്യൂട്ടി ഡി.എം.ഒ (ആർ.സി.എച്ച്) ഡോ. കെ. ഉണ്ണികൃഷ്ണന്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ബേബിലക്ഷ്മി, മാസ് മീഡിയ ഓഫിസര്‍മാരായ ഹരിതാദേവി, ഡാനി പ്രിയന്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.