ഡി.ജി.പിയുടെ ഉത്തരവ് റദ്ദാക്കാൻ സമ്മർദം

തൃശൂർ: ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ പൊലീസ് അസോസിയേഷൻ നേതാവിനെതിരായ ഡി.ജി.പിയുടെ സ്ഥലം മാറ്റ ഉത്തരവ് നടപ്പായില്ല. പരാതി ഉയർന്ന സാഹചര്യത്തിൽ ഇയാൾ അവധിയിലാണ്. ഡി.ജി.പിയുടെ ഉത്തരവ് റദ്ദാക്കാൻ അസോസിയേഷൻ തലത്തിൽ ശ്രമമാരംഭിച്ചതായും പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയറുടെ പരാതിയിലാണ് തൃശൂർ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ യൂനിറ്റിലെ അംഗവും പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവുമായ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഓഫിസിലെ അസി. എൻജിനീയർ കൂടിയായ ഉദ്യോഗസ്ഥയോട് ഒരു പരാതിയുമായി ബന്ധപ്പെട്ട മൊഴി ശേഖരണത്തിന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടതാണ് പരാതിക്കിടയാക്കിയത്. വിവരം ഉദ്യോഗസ്ഥ എൻവയൺമ​െൻറ് എൻജിനീയർക്ക് കൈമാറി. എൻവയൺമ​െൻറ് എൻജിനീയർ ഡിവൈ.എസ്.പിക്ക് പരാതിയായി നൽകിയെങ്കിലും നേതാവെന്ന പരിഗണനയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി അവസാനിപ്പിക്കുകയായിരുന്നു. തുടർന്നാണ് എൻജിനീയർ വിജിലൻസ് ഡയറക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ ഉടൻ സ്ഥലം മാറ്റി ഡി.ജി.പിയുടെ ഉത്തരവിറങ്ങി. എന്നാൽ, ജനുവരി രണ്ടാം വാരത്തിൽ സ്ഥലം മാറ്റിയിട്ടും നേതാവ് ഇതുവരെ തൃശൂർ വിജിലൻസ് യൂനിറ്റിൽനിന്ന് മടങ്ങിയിട്ടില്ല. അവധി‍യിൽ പ്രവേശിച്ചിരിക്കുകയാണെന്ന് പറയുന്നു. അസോസിയേഷൻ നേതൃതലത്തിൽ ഡി.ജി.പിയുടെ ഉത്തരവ് റദ്ദാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് പൊലീസുകാർതന്നെ പറയുന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തൃശൂർ വിജിലൻസ് യൂനിറ്റിലെത്തിയിട്ട് ഏഴ് വർഷം കഴിഞ്ഞുവത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.