റേഷൻ വിതരണം പ്രതിസന്ധിയിൽ

തൃശൂർ: റേഷൻ വസ്തുക്കൾ കടകളിലേക്ക് എത്തിക്കുന്ന വാതിൽപ്പടി വിതരണം ജില്ലയിൽ അവതാളത്തിൽ. വിതരണത്തിനായി കരാറിൽ ഏർപ്പെട്ട വാഹനങ്ങൾ പണിമുടക്കുന്നതാണ് റേഷൻ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. തിങ്കളാഴ്ച വരെ ലോറികളിൽ വിതരണം നടത്തിയവർ ചൊവ്വാഴ്ച മുതലാണ് പണിമുടക്ക് തുടങ്ങിയത്. കരാർ അനുസരിച്ച് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകാത്തതും കയറ്റിറക്കിന് ചുമട്ടുതൊഴിലാളികൾ അമിത തുക ഇൗടാക്കുന്നതുമാണ് മുഖ്യപ്രശ്നം. കൂടാതെ കൃത്യസമയത്ത് ലോഡ് കയറ്റി കൊടുക്കാതെ തൊഴിലാളികൾ പ്രശ്നം സൃഷ്ടിക്കുന്നുമുണ്ട്. ഇതോടെ തൃശൂർ, ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിൽ ചരക്കുനീക്കം നിലച്ചു. ചാവക്കാടും തലപ്പള്ളിയിലും നിലവിൽ പ്രശ്നമില്ലെങ്കിലും കാര്യങ്ങൾ കുഴഞ്ഞു തന്നെ നിൽക്കുകയാണ്. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ മൂന്നാം തവണയാണ് വാതിൽപ്പടി വിതരണത്തിനുള്ള ഗതാഗത കരാർ സർക്കാർ അംഗീകരിച്ചത്. ഒക്ടോബറിലാണ് കരാർ പ്രകാരം എഫ്.സി.െഎകളിൽനിന്നും മില്ലുകളിൽനിന്നും ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്കും ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്കും അരി അടക്കം വസ്തുക്കൾ വിതരണം തുടങ്ങിയത്. ആർ.ടി.ഒ അംഗീകരിച്ച േലാറികളിലാണ് ചരക്ക് കൊണ്ടുപോകുന്നത്. സമരം കൂടുതൽ ശക്തമായാൽ രണ്ടാഴ്ചക്കകം റേഷൻകടകൾ കാലിയാകും. 30 ശതമാനം പണം കുടിശ്ശിക ക്വിൻറലിന് 37.60 രൂപയാണ് ചരക്കുനീക്കത്തിന് നൽകുന്നത്. നവംബർ മുതൽ ജനുവരി വരെ മാസങ്ങളിൽ വാതിൽപ്പടി വിതരണത്തിനായുള്ള ചരക്കുനീക്കത്തിന് 70 ശതമാനം തുക മാത്രമാണ് വകുപ്പ് നൽകിയത്. ബാക്കി 30 ശതമാനം ഇതുവരെ നൽകിയിട്ടില്ല. മാത്രമല്ല ജനുവരി മുതൽ തുക നൽകുന്നതിന് ഒാഡിറ്റിങ് അതോറിറ്റിയെ കൂടി നിയമിച്ചിരിക്കുകയാണ്. നേരെത്ത എഫ്.സി.െഎ അസി. മാനേജർമാർ ഒപ്പിട്ടുനൽകുന്നതോടെ ലഭിച്ചിരുന്ന തുകക്കാണ് വീണ്ടും കാത്തിരിക്കേണ്ടി വരുന്നത്. ഒാരോ ലോറി ഉടമയും നാലുലക്ഷം രൂപ മുൻകൂർ കെട്ടിവെച്ചാണ് കരാറിൽ ഏർെപ്പടുന്നത്. എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഇൗ തുകയിൽനിന്ന് പണം ഇൗടാക്കാവുന്നതാണ്. എന്നിട്ടും പണം നൽകാൻ വൈകിപ്പിക്കുകയും പൂർണമായി തുക നൽകാതെ ബുദ്ധിമുട്ടിക്കുകയുമാണ് അധികൃതരെന്ന് കരാറിൽ ഏർെപ്പട്ടവർ പറയുന്നു. കയറ്റിറക്കിന് ചെലവേറി നേരത്തെ പറഞ്ഞുറപ്പിച്ചതിൽ കൂടുതൽ തുക കയറ്റിറക്കിന് നൽകേണ്ടി വരുന്നതും പ്രശ്നമാണ്. എഫ്.സി.െഎയിൽനിന്ന് ഒരു ക്വിൻറൽ അരി കയറ്റുന്നതിന് 14.60 രൂപയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, തൊഴിലാളികൾ 22 രൂപയാണ് ഇൗടാക്കുന്നതെന്ന് ലോറിക്കാർ പറയുന്നു. എട്ട് മുതൽ ഒമ്പത് രൂപയാണ് ഇറക്ക്കൂലി. കൃത്യസമയത്ത് വാഹനത്തിൽ കയറ്റിത്തരാത്ത സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങളിൽ ഹൈകോടതിയിൽ കേസ് നൽകിയെങ്കിലും വകുപ്പി​െൻറയും എഫ്.സി.െഎയുടെയും അഭിഭാഷകർ വരാത്തതിനാൽ കേസിൽ നടപടികൾ ഉണ്ടാവുന്നില്ല. ഇക്കാര്യങ്ങളിൽ കൃത്യമായ നടപടി ആവശ്യപ്പെട്ടാണ് സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.