ഇരിങ്ങാലക്കുട കൊലപാതകം: പ്രതി ജയിലിൽ

തൃശൂർ: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പടിയൂർ പത്തേഴക്കാട്ടിൽ മിഥുനെ ഇരിങ്ങാലക്കുട സബ്ജയിലിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിഥുനെ ചൊവ്വാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുട പൊലീസെത്തിയാണ് കൊണ്ടുപോയത്. തിങ്കളാഴ്ച ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ജനുവരി 28-ന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചത്. ഒളിവിലായിരുന്ന മിഥുൻ ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.