ഇടതുപക്ഷത്തിെൻറ നിസംഗതയിൽ ആശങ്ക ^ ബാലചന്ദ്രൻ വടക്കേടത്ത്

ഇടതുപക്ഷത്തി​െൻറ നിസംഗതയിൽ ആശങ്ക - ബാലചന്ദ്രൻ വടക്കേടത്ത് ഇടതുപക്ഷത്തി​െൻറ നിസംഗതയിൽ ആശങ്ക -ബാലചന്ദ്രൻ വടക്കേടത്ത് തൃശൂർ: സംഘ്പരിവാർ നയങ്ങൾക്ക് ഇടതുപക്ഷം കീഴടങ്ങുകയാണോയെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണം ഇടതുപക്ഷത്തി​െൻറ അനാസ്ഥയുടെ പ്രതിഫലനമാണ്. ചിത്രകാരൻ അശാന്ത​െൻറ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നതിലുണ്ടായ തർക്കവും ലളിതമായി കാണാവുന്നതല്ല. കേരളത്തിലെ ഇടതുപക്ഷ ഭരണകൂട സ്ഥാപനങ്ങൾ ഗൗരവമായി ഇടപെട്ടില്ലെന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. വർഗീയ ഫാഷിസം അതിേവഗം പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഇടതുപക്ഷത്തി​െൻറ അശ്രദ്ധയും നിസംഗതയും സാംസ്കാരിക രംഗത്തും എഴുത്തുകാരിലും ആശങ്കയുണ്ടാക്കുന്നതാണ്. സാംസ്കാരിക രംഗത്തെ ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളുടെ നിലപാടുകൾ ഭീതിതമാണ്. അക്രമിച്ചും ഭയപ്പെടുത്തിയും എഴുത്തുകാരെയും കലാകാരന്മാരെയും നിശബ്ദരാക്കാമെന്ന് സംഘ്പരിവാർ കരുതരുത്. നേരത്തെ കൽബുർഗിക്കും പൻസാരെക്കും മറ്റും നേരെ ഉയർന്ന അതേ കൈകൾ തന്നെയാണ് ഇവിടെയും ഉയരുന്നത്. ഇനിയും പ്രതിരോധത്തിന് മടിക്കുന്നത് കേരളീയ സമൂഹത്തിന് ആരോഗ്യകരമാവില്ല. എഴുത്തുകാരും കലാകാരന്മാരും സംഘടനകളും രാഷ്ട്രീയത്തിനപ്പുറത്ത് യോജിക്കേണ്ട കാലമായി. ഇതിൽ നിലപാട് വ്യക്തമാക്കേണ്ടത് ഇടതുപക്ഷമടക്കമുള്ള സംഘടനകളാണ്- വടക്കേടത്ത് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.