തൃശൂർ: സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തിനും സാംസ്കാരികോത്സവത്തിനും തിരക്കേറി. സ്വെറ്റ്ലാന അലക്സിവിച്ചിെൻറ 'യുദ്ധഭൂമിയിലെ സ്ത്രീ പോരാളികള്‍', 'ക്ലാവ് പിടിച്ച കാലം' തുടങ്ങിയ പരിഭാഷ കൃതികള്‍ക്ക് നിരവധി അന്വേഷകർ എത്തി. ഒ.എ.ന്‍വിയുടെ 'അരികില്‍ നീ ഉണ്ടായിരുന്നെങ്കിൽ', മാധവിക്കുട്ടിയുടെ 'സമ്പൂര്‍ണ കഥകള്‍', ബെന്യാമിെൻറ 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങൾ', പത്മനാഭെൻറ കഥകൾ, തകഴിയുടെ തെരഞ്ഞെടുത്ത കഥകൾ, വയലാര്‍ കൃതികൾ, പി.ജെ.ആൻറണിയുടെ സമ്പൂര്‍ണ കൃതികള്‍ എന്നിവക്കും നിരവധി അന്വേഷകരുണ്ട്. സംസ്ഥാന പുരാരേഖ വകുപ്പ് പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികൾ, സ്വാതന്ത്ര്യ സമര ഭടന്മാരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ, ശക്തന് തമ്പുരാെൻറ തെരഞ്ഞെടുത്ത ഭരണരേഖകള്‍ എന്നിവ ശ്രദ്ധേയങ്ങളാണ്. മതാതീത ആത്മീയത, ജീവസ്പന്ദനം തൊട്ടറിയുന്ന ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, സംസ്കാരപഠനം, മലയാളത്തനിമ നിറയുന്ന കാവ്യസമാഹാരങ്ങള്‍, സഞ്ചാരസാഹിത്യം തുടങ്ങി വിവിധ മേഖലകളിലുള്ള ഗ്രന്ഥങ്ങള്‍ പുസ്തകോത്സവത്തിന് സവിശേഷത പകരുന്നു. മലയാളിയുടെ സാംസ്കാരികബോധത്തേയും ചരിത്രവീക്ഷണത്തേയും പൈതൃകപ്പെരുമയേയും അടുത്തറിയുന്ന ഡോ.എസ്.കെ. വസന്തെൻറ കേരളസംസ്കാര ചരിത്രനിഘണ്ടു വൈജ്ഞാനികലോകത്തിന് മുതൽകൂട്ടാണ്. വിഷ്ണു നമ്പൂതിരിയുടെ നാടന്‍ഭാഷ നിഘണ്ടുവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. നെഹ്റുവിെൻറ ഇന്ത്യയെ കണ്ടെത്തൽ, വാഗ്ഭടാനന്ദെൻറ സമ്പൂര്‍ണകൃതികൾ, ആര്‍ബര്‍ട്ട് ഐന്സ്റ്റീെൻറ ജീവിതവും ശാസ്ത്രവും ദര്‍ശനവും പ്രതിപാദിക്കുന്ന ഡോ.ജോര്‍ജ് വര്‍ഗീസിെൻറ രചന, ചരിത്രത്തെ കെട്ടുകഥകളില്‍നിന്ന് മോചിപ്പിക്കുന്ന പി.ഭാസ്കരനുണ്ണിയുടെ 19ാം നൂറ്റാണ്ടിലെ കേരളം, പി. ഗോവിന്ദപ്പിള്ളയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, ശാസ്ത്രപ്രചാരകനായ സി. രവിചന്ദ്രെൻറ നാസ്തികനായ ദൈവം, പകിട 13, വെളിച്ചപ്പാടിെൻറ ഭാര്യ, എസ്.ജാനകിയുടെ ആത്മകഥയായ ആലാപനത്തിെൻറ തേനും വയമ്പും, ചാപ്ലിെൻറ എെൻറ ആത്മകഥ, എം.മുകുന്ദെൻറ കുട നന്നാക്കുന്ന ചോയി, കെ.പി. രാമനുണ്ണിയുടെ ദൈവത്തിെൻറ പുസ്തകം തുടങ്ങിയവയും വായനക്കാരെ ആകര്‍ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.