ഇന്ത്യൻ ദേശീയത െകട്ടിച്ചമച്ചത് -സെമിനാർ തൃശൂർ: ഇന്ത്യൻ ദേശീയത െകട്ടിച്ചമച്ചതാണെന്നും അതിനു പകരം സജീവ സംവാദത്തിലൂടെ ഉയർത്തിക്കൊണ്ടുവരേണ്ടത് ജനകീയ ദേശീയതയാണെന്നും അഭിപ്രായം. സാഹിത്യ അക്കാദമി ദേശീയ പുസ്തേകാത്സവത്തിെൻറ ഭാഗമായി സംഘടിപ്പിച്ച 'ജനകീയത, ദേശീയത' സെമിനാറിലാണ് ഇൗ അഭിപ്രായം ഉയർന്നത്. വിവേചനമാണ് ഇന്ത്യൻ ദേശീയത എന്ന പേരിൽ ഇന്ന് പ്രചരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. സംഘ്പരിവാറിെൻറ മേൽകോയ്മ ദേശീയതയാണത്. എന്നാൽ, നിരവധി ദേശീയതകളുടെ സമുച്ചയമാണ് ജനകീയ ദേശീയത. അതിനെ വളർത്താൻ സംഘ്പരിവാർ സമ്മതിക്കില്ല. മേൽക്കോയ്മ ദേശീയതയുടെ നേർത്ത രൂപങ്ങളാണ് നമുക്കിടയിൽ പ്രചരിക്കുന്നത്. സംഘ്പരിവാർ പ്രചരിപ്പിക്കുന്ന മുഖ്യധാര സംസ്കാരം എന്നൊന്നില്ല. കേരളത്തിൽ നടക്കുന്ന സാംസ്കാരിക ചർച്ചകൾ ജനകീയ ദേശീയതയെന്ന കാഴ്ച്ചപ്പാടിന് പൂർണമായും െപാരുത്തപ്പെടുന്നതല്ല. ജനകീയ ദേശീയതയെക്കുറിച്ച് സംവാദം നടക്കണം -കെ.ഇ.എൻ. പറഞ്ഞു. ഇന്ന് വാദിക്കുന്ന തരത്തിലുള്ള ദേശീയതയല്ല നമുക്ക് ഉണ്ടായിരുന്നതെന്ന് ഉദ്ഘാടകൻ ഡോ. കെ.എൻ. ഗണേശ് അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യാ ചരിത്രം പൊളിച്ചെഴുതണം. ഇന്ന് പറയുന്ന ദേശീയത മത ദേശീയതയാണ്. അത് അടിച്ചേൽപിച്ചത് സവർക്കറും ആർ.എസ്.എസുമാണ്-അദ്ദേഹം പറഞ്ഞു. ദേശീയത എന്നത് ആധുനിക ആശയമാണെന്ന് സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ ദേശീയത വളർത്തുന്നതിൽ എല്ലാ സർക്കാറുകളും പങ്കു വഹിച്ചു. ഭരതനാട്യം സതിയാട്ടമായിരുന്നു. അതിനെ ബ്രാഹ്മണ്യവത്കരിച്ചതുപോലെ മറ്റു നൃത്തങ്ങളെയും ബ്രാഹ്മണ്യവത്കരിച്ചു. സംസ്ക്കാരത്തിലും കലയിലും ഇന്ന് ബ്രാഹ്മണ്യവത്കരണം വ്യാപകമാണ് -സുനിൽ പറഞ്ഞു. പി.എസ്. ഇഖ്ബാൽ സ്വാഗതവും കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.