ബലാൽസംഗം: പ്രതിക്ക്​ 10 വർഷം കഠിനതടവ്​

തൃശൂർ: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാല്‍സംഗം ചെയ്ത കേസിൽ ആളൂര്‍ വെള്ളാഞ്ചിറ മണപ്പറമ്പില്‍ വീട്ടില്‍ ജിന്‍സന് 10 വർഷം കഠിന തടവും 85,000 രൂപ പിഴയും. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. -2011 നവംബർ ഏഴിനാണ് സംഭവം. ചാലക്കുടി ഡിവൈ.എസ്.പി ആയിരുന്ന പി.കെ. രഞ്ജനാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ബലാല്‍സംഗ കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും 75,000- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടച്ചാല്‍ അതില്‍നിന്ന് 50,000- രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാൽ ആകെ ഏഴ് കൊല്ലമാണ് കഠിന തടവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.