സി.പി.എം സമ്മേളനം: കലാസന്ധ്യ ഇന്നു മുതൽ

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാസന്ധ്യ ചൊവ്വാഴ്ച തുടങ്ങും. എം.ജി റോഡിലെ സ്വാഗതസംഘം ഓഫിസ് അങ്കണമാണ് വേദി. ആദ്യ ദിവസം കലാമണ്ഡലം കനകകുമാറി​െൻറ ചാക്യാർകൂത്ത് നടക്കും. ഉദ്ഘാടന പരിപാടിയിൽ കലാമണ്ഡലം ശിവൻ നമ്പൂതിരി, കഥകളി പ്രതിഭ സദനം കൃഷ്‌ണൻകുട്ടി എന്നിവർ പങ്കെടുക്കും. ഏഴിന് കലാമണ്ഡലം നിഖിലി​െൻറ ഓട്ടൻതുള്ളൽ, എട്ടിന് കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഒമ്പതിന് കലാമണ്ഡലം പ്രഷിജയുടെ മോഹിനിയാട്ടം, 10ന് കലാമണ്ഡലം അഭജോഷും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക, 11ന് കലാമണ്ഡലം ശ്രീനാഥി​െൻറ പുല്ലാംകുഴൽ കച്ചേരി എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.