ഖാദി തൊഴിലാളി ധർണ

തൃശൂർ: മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധി ബോർഡ് കാര്യക്ഷമമാക്കുക, തൊഴിലാളി പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഖാദി വർക്കേഴ്സ് കോൺഗ്രസി​െൻറ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഖാദി തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നുവെന്നും അടിയന്തര പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ വ്യവസായ മന്ത്രിയുടെ വീട്ടുപടിക്കലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ ജില്ല പ്രസിഡൻറ് ജോസഫ് പെരുമ്പിള്ളി, ഡി.സി.സി മുൻ പ്രസിഡൻറ് ഒ. അബ്ദുറഹിമാൻകുട്ടി, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് െക.വി. ദാസൻ എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി എം.പി. വൽസല, വൈസ് പ്രസിഡൻറ് പി.കെ. രത്നമാല, എം. ശാന്ത, സി.വി. ലില്ലി, സി.കെ. ലളിത, എം. ശാലിനി, എൻ.എൻ. രാധ, പി.ആർ. നളിനാക്ഷി, എ.ആർ. കമലാക്ഷി, കെ.ആർ. രജനി, കുമാരി കാർത്തികേയൻ, എ.കെ. നളിനി, സി.കെ. മണി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.